വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ ഏതാണ്ട് പൂര്‍ണമായി നശിപ്പിച്ച ശേഷമായിരിക്കും നാം തിരിച്ചറിയുക. ഇവയെ തുരത്താന്‍ സഹായിക്കുന്ന ജൈവ ഉത്പന്നങ്ങള്‍ കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
തെങ്ങ്/കവുങ്ങ് വിളകളിലെ വേരു തീനിപ്പുഴു, വാഴയിലെ തടതുരപ്പന്‍, മാണ വണ്ട്, വെള്ളരി വര്‍ഗ്ഗ വിളകളിലെ മത്തന്‍ വണ്ട്, കശുമാവിലെ തടതുരപ്പന്‍, തക്കാളിയിലെ കായ്തുരപ്പന്‍ എന്നീ കീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.
വിളകളുടെ പോഷകലഭ്യതയ്ക്ക് സഹായകരമാകുന്ന ഒരു സൂക്ഷ്മാണു കൂട്ടായ്മയാണ് പിജിപിആര്‍ മിക്സ്. വിളകള്‍ക്ക് ആവശ്യമായ പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഒരുമിച്ച് ഒറ്റ പ്രയോഗത്തില്‍ ലഭിക്കുന്നു. പിജിപിആര്‍ മിക്സ് 1 ഉപയോഗിക്കുന്നതിലൂടെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനം കുറയ്ക്കാന്‍ സാധിയ്ക്കും.
വിളകളെ ബാധിക്കുന്ന കുമിള്ബാക്ടീരിയ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ള മിത്ര ബാക്റ്റീരിയകള്‍ അടങ്ങിയ മിശ്രിതമാണ് പിജിപിആര്‍ മിക്സ് 2. നെല്ലിന്റെ പോളരോഗം, ബാക്ടീരിയല്‍ ഇലകരിച്ചില്‍, ബ്ലാസ്റ്റ് രോഗം, കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍ രോഗം, വാഴയിലെ സിഗട്ടോക്ക, മാണ അഴുകല്‍, പച്ചക്കറികളിലെ ഇലപ്പുള്ളി രോഗം, വഴുതന വര്‍ഗ വിളകളിലെ ബാക്ടീരിയ വാട്ടം, തൈ ചീയല്‍, വെള്ളരി പയര്‍ വര്‍ഗവിളകളിലെ മൃദുരോമ പൂപ്പ് എന്നിവയ്ക്കെതിരെ ഫലപ്രദം.
വിളകളുടെ വേരില്‍ ആവരണം പോലെ വളരുന്ന ഫോസ്ഫറസ് ലായക സൂക്ഷ്മാണുക്കളാണ് വെസിക്കുലാര്‍ അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ അഥവാ വാം (VAM). അലേയ രൂപത്തിലുള്ള ഫോസ്ഫറസിനെ ലേയരൂപത്തിലാക്കാന് സഹായിക്കുന്ന സൂക്ഷ്മജീവികളാണിവ. ജലത്തിന്റെയും, ഫോസ്ഫറസ്, സിങ്ക്, ബോറോണ്‍ മുതലായ പോഷകങ്ങളുടെയും ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിളകളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വേരിലുണ്ടാകുന്ന അഴുകല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment