കേരളത്തില്‍ നിലവില്‍ 84,000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി അവലംബിച്ചു വരുന്നതായാണ് കണക്കാക്കുന്നത്. 2030 ആകുമ്പോള്‍ കേരളത്തില്‍ കൃഷി ചെയ്യുന്ന ആകെ വിസ്തൃതിയുടെ പത്ത് ശതമാനമെങ്കിലും ജൈവ രീതികള്‍ അവലംബിച്ച് കൃഷി ചെയ്യണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: ഭാവി ആരോഗ്യ കേരളത്തിലേക്കുള്ള വിത്തിടീലാണ് ജൈവകൃഷിയെന്നും 2030 ഓടെ കേരളത്തിന്റെ കാര്‍ഷിക വിസ്തൃതിയുടെ 10 ശതമാനം ജൈവ കൃഷിയിലേക്ക് മാറ്റാനാണ് കൃഷി വകുപ്പ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പി. പ്രസാദ്. ജൈവകൃഷിയും കര്‍ഷകരുടെ വരുമാനവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് സംഘടിപ്പിച്ച ദേശീയ പഠനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവകൃഷിയും പ്രകൃതി കൃഷിയും പൂര്‍ണമായും ശാസ്ത്രീയമാണ് മന്ത്രി അഭിപ്രായപ്പെട്ടു.
2010 ല്‍ കേരളത്തില്‍ ജൈവ കാര്‍ഷിക നയം രൂപീകരിക്കുകയുണ്ടായി തുടര്‍ന്ന് 2023 ല്‍ ജൈവ കാര്‍ഷിക മികച്ച മിഷനും അതോടൊപ്പം സബ് മിഷന് ഓഫ് നാച്ചുറല്‍ ഫാര്‍മിങ്ങും രൂപീകരിച്ചു. കേരളത്തില്‍ നിലവില്‍ 84,000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി അവലംബിച്ചു വരുന്നതായാണ് കണക്കാക്കുന്നത്. 2030 ആകുമ്പോള്‍ കേരളത്തില്‍ കൃഷി ചെയ്യുന്ന ആകെ വിസ്തൃതിയുടെ പത്ത് ശതമാനമെങ്കിലും ജൈവ രീതികള്‍ അവലംബിച്ച് കൃഷി ചെയ്യണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള മോഡല്‍ റെസ്പോണ്സിബിള് നാച്ചുറല്‍ ഫാര്‍മിംഗ് മിഷന് രൂപീകൃതമാകും.
. പ്രകൃതി കൃഷി സമൂഹത്തിന്റെ ആരോഗ്യവുമായും ഭാവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജൈവ ഉല്പന്നങ്ങളുടെ വിപണനത്തിനും പ്രാധാന്യം കൊടുക്കേണ്ടതാണ്. കൃഷി, ഭക്ഷണം, ആരോഗ്യം, ജീവിതം എന്നിവയില്‍ വിഷം ചേര്‍ക്കരുതെന്നും, രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജൈവകൃഷി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേരളത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ എന്തുകൊണ്ടും ജൈവകൃഷിക്ക് അനുയോജ്യവുമാണ്.കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാതെ പരമാവധി വിപണി അവര്‍ക്ക് ഉറപ്പാക്കുന്നതിന് കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഈ പഠനശാലയില്‍ ജൈവകൃഷിയെ സംബന്ധിച്ച വ്യക്തമായ അഭിപ്രായങ്ങളും പ്രായോഗികമായ അഭിപ്രായങ്ങളും ഒരു പ്ലാനും തയ്യാറാക്കി അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിച്ചത് കാര്‍ഷിക ഉല്പാദന കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രെട്ടറിയുമായ ഡോ. ബി അശോക് ഐ എ എസ് ആണ്. ചടങ്ങിന് സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്മാന് ഡോ. പി രാജശേഖരന് സ്വാഗതം ആശംസിച്ച് സംസാരിച്ചു. എസ് എം വിജയാനന്ദ് ഐ.എ.എസ്. (മുന്‍ ചീഫ് സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി, വെള്ളായണി കാര്‍ഷിക കോളേജ് മുന്‍ പ്രൊഫസര്‍ ഡോ . സി . ഭാസ്കരന്, ജൂലി ഫോര്ട്ടിന് (ഗവേഷക, ഹൊഹെന്ഹൈം സര്‍വകലാശാല , ജര്‍മ്മനി), ഹെമിസ് നെഗി ഐ എ എസ് (സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടര്‍, ഹിമാചല്‍ പ്രദേശ് ), മാര്‍ക്കറ്റിംഗ് വിഭാഗം കൃഷി അഡീഷണല്‍ ഡയറക്ടര്‍, സിന്ധു എസ് തുടങ്ങി കാര്‍ഷിക കോളേജിലെയും വിവിധ മേഖലകളിലെയും വിദഗ്ദര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. നാളെയും സെമിനാര്‍ തുടരും.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്പ്പറേഷന് ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment