വേനല്‍ക്കാലത്തെ പ്രധാന പച്ചക്കറി: വെണ്ടയുടെ വിളവ് ഇരട്ടിയാക്കാം

By Harithakeralam

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു മാത്രം.

1. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷിയാരംഭിക്കുക.  കുറഞ്ഞത് 5 മുതല്‍ 6 മണിക്കൂര്‍ വരെ സൂര്യപ്രകാശം വെണ്ടയ്ക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ നല്ല വിളവ് ഉറപ്പാണ്.

2. നല്ല പോലെ ഇളക്കി പൊടിച്ച മണ്ണിലായിരിക്കണം വെണ്ട കൃഷി ചെയ്യേണ്ടത്. ജൈവ പദാര്‍ത്ഥങ്ങളാല്‍ സമ്പന്നമായ പോട്ടിംഗ് മിശ്രിതം മാത്രം തെരഞ്ഞെടുക്കുക.

3. ഇടയ്ക്കിടയ്ക്ക് വളം ചേര്‍ത്തു നല്‍കണം.  കമ്പോസ്റ്റ്, കാലിവളം എന്നിവയാണ് വെണ്ടയ്ക്ക് പ്രിയം. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഗുണം ചെയ്യും.  

4. വെണ്ടയ്ക്ക്  എല്ലായ്പ്പോഴും ചെറുതായി നനഞ്ഞ മണ്ണ് ആവശ്യമാണ്. മണ്ണ് ഒരേപോലെ ഈര്‍പ്പമുള്ളതാക്കാന്‍ പതിവായി നനയ്ക്കുക, പ്രത്യേകിച്ച് പൂവിടുന്ന സമയം  മുതല്‍ കായ്ക്കുന്നതു വരെ.

5. കൃത്യമായി വിളവെടുപ്പ് ആവശ്യമുള്ള വിളയാണ് വെണ്ട. .അധികമായി മൂക്കുന്നതിന് മുമ്പ് തന്നെ വിളവെടുക്കണം. ഇല്ലെങ്കില്‍ കറിവച്ചാല്‍ രുചിയുണ്ടാകില്ല.

Leave a comment

വേനല്‍ക്കാലത്തെ പ്രധാന പച്ചക്കറി: വെണ്ടയുടെ വിളവ് ഇരട്ടിയാക്കാം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു…

By Harithakeralam
കയ്‌പ്പെന്നു കരുതി അവഗണിക്കരുത്: പാവല്‍ക്കൃഷിയില്‍ വിജയം കാണാം

കൈപ്പായതിനാല്‍ പലര്‍ക്കും പാവയ്ക്കയോട് വലിയ താത്പര്യം കാണില്ല. എന്നാല്‍ നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയായ പാവയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രമേഹ…

By Harithakeralam
വേനല്‍ച്ചൂടിനെ ചെറുക്കാന്‍ നാടന്‍ പ്രയോഗങ്ങള്‍

വേനല്‍ ശക്തമാവുകയാണ് കേരളത്തില്‍. കാര്‍ഷിക മേഖലയിലാണ് ഇതുവലിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. പണ്ടു കാലത്ത് നമ്മുടെ പൂര്‍വികര്‍ പ്രയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ച് ചൂടിനെ ചെറുക്കാന്‍ ശ്രമിക്കാം. 

By Harithakeralam
ടെറസില്‍ കൃഷിക്കായി ഗ്രോബാഗ് ഒരുക്കാം

ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന് മുകളില്‍ ഗ്രോബാഗില്‍…

By Harithakeralam
പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
Leave a comment

© All rights reserved | Powered by Otwo Designs