കൃത്യ സമയത്ത് കണ്ടെത്തി ചികിത്സയും ഭക്ഷണക്രമീകരണവുമെല്ലാം തുടങ്ങിയാല്‍ വലിയ പ്രശ്‌നമില്ലാതെയിരിക്കാം.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ വളരെ വ്യാപകമാണിപ്പോള്‍. സ്ത്രീകളില്‍ ഇതു വലിയ രീതിയില്‍ ബാധിക്കുന്നതായി ഡോക്റ്റര്‍മാര്‍ പറയുന്നു. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഇരുന്നുള്ള ജോലിയാണ് ഭൂരിഭാഗം പേര്‍ക്കും. വ്യായാമക്കുറവ് തന്നെയാണിതിനു കാരണം. ഇതു തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്‌നം. കൃത്യ സമയത്ത് കണ്ടെത്തി ചികിത്സയും ഭക്ഷണക്രമീകരണവുമെല്ലാം തുടങ്ങിയാല്‍ വലിയ പ്രശ്‌നമില്ലാതെയിരിക്കാം.
1. അരക്കെട്ടിന്റെ വണ്ണം വര്‍ധിച്ചുവരുകയാണ് പ്രധാന ലക്ഷണം. സ്ത്രീകളിലൊക്കെ ഈ ലക്ഷണം പ്രധാനമാണ്. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും വ്യായാമക്കുറവുമാണ് ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണം. വണ്ണം വര്‍ധിക്കുന്നതായി തോന്നിയാല്‍ ഉടനേ ഡോക്റ്ററിനെ കാണുക.
2. ഒരു കാരണവുമില്ലാതെ ക്ഷീണം തോന്നുന്നതാണ് മറ്റൊരു ലക്ഷണം. വൈകുന്നേരമാകുമ്പോള്‍ ക്ഷീണം കൊണ്ടു എവിടെയെങ്കിലുമൊന്നു കിടന്നാല്‍ മതിയെന്നു തോന്നുന്നുണ്ടോ...? കൊഴുപ്പ് നിറഞ്ഞ കരള്‍ കോശങ്ങള്‍ ശരീരത്തിന് ലഭിക്കേണ്ട ഊര്‍ജ്ജത്തിന്റെ അളവ് കുറയ്ക്കുന്നതാണ് ഇതിന് കാരണം.
3. ഇരുന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ഭക്ഷണ ക്രമത്തില്‍നിന്നും വ്യായാമക്കുറവില്‍ നിന്നുമാണ് കൂടുതലായും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ ഇടയ്ക്ക് പരിശോധനകള്‍ നടത്തണം.
4. മുഖത്ത് കണ്ണിനു ചുറ്റും നെറ്റിയിലുമൊക്കെ കറുത്ത പാട് കണ്ടുവരാന്‍ തുടങ്ങിയാല്‍ ഉടനേ ചെക്കപ്പിന് പോകണം. കാര്യങ്ങള്‍ പിടിവിട്ടു പോയാലുള്ള ലക്ഷണമാണിത്.
5. ദഹന പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ശ്രദ്ധിക്കണം. കരളിന്റെ പ്രശ്‌നങ്ങള്‍ വയറിനെയും ദഹനത്തെയുമൊക്കെയാണ് ആദ്യം ബാധിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment