എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് സ്ഥലത്താണ് മുരിങ്ങ കൃഷി ചെയ്യുന്നത്. മലയാളിക്ക് പക്ഷേ ഇപ്പോഴും കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസിലായിട്ടില്ല.
പ്രമേഹമുള്ളവര്‍ക്ക്
പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ മുരിങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിനു ശേഷം മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പോളിഫെനോള്‍, ടാന്നിന്‍സ്, സാപ്പോണിനുകള്‍ എന്നിവ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു.
നല്ല കൊളസ്ട്രോള്‍
മുരിങ്ങയില കഴിക്കുന്നതു എച്ച്ഡിഎല്‍ (നല്ല) കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇതുമൂലം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയും.
രക്തസമര്‍ദം
മുരിങ്ങയിലയില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും തടയും.
നാരുകള്‍ ധാരാളം
മുരിങ്ങയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനം നല്ല പോലെ നടക്കാനിതു സഹായിക്കുന്നു. ഇലകളില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലെ ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് സംരക്ഷിക്കുന്നു.
വീക്കം കുറയ്ക്കും
കെംഫെറോള്‍, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വീക്കം സംബന്ധമായ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment