പ്രകൃതികൃഷി രീതിയില്‍ കൃഷിയിറക്കിയ നെല്‍കൃഷി വിളവെടുപ്പ്

ഒരു ഏക്കറില്‍ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്.

By Harithakeralam
2025-10-14

കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചു കീട രോഗ ആക്രമണങ്ങള്‍ തീരെ ബാധിക്കാതെയും  വിളവില്‍ കുറവ് വരാതെയും   പരീക്ഷണാടിസ്ഥാനത്തില്‍ പ്രകൃതി കൃഷി രീതിയില്‍ കൃഷിയിറക്കിയ ആലത്തൂര്‍ സീഡ് ഫാമിലെ നെല്‍കൃഷിയുടെ വിളവെടുപ്പ്  ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.  കനത്ത മഴയിലും തുടര്‍ന്ന് ഉണ്ടായ കനത്ത ചൂടിലും നിരവധി രോഗ കീടങ്ങള്‍ ബാക്റ്റീരിയല്‍ ഓല കരിച്ചില്‍ രോഗം , പോളചീയല്‍ രോഗം , ഇലപ്പേന്‍ , മുഞ്ഞ ഓലചുരുട്ടി പുഴു , തണ്ടുതുരപ്പന്‍ പുഴു എന്നിവയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. എന്നാല്‍ സീഡ് ഫാമിലെ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ ഒരു ഏക്കറിലെ നെല്‍കൃഷിയില്‍ കാലാവസ്ഥാ മാറ്റം കൊണ്ട് രൂക്ഷമാകുന്ന  കീട രോഗ ബാധകള്‍ ഒട്ടും തന്നെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

കൃഷിയിടത്തില്‍  മിത്രപ്രാണികളുടെ എണ്ണം വര്‍ദ്ധിച്ച തോതില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറില്‍ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്.  സുസ്ഥിര പ്രകൃതി കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും. ലക്ഷ്യമിട്ടുകൊണ്ട്  ജൈവ കാര്‍ഷിക മിഷന്റെ ഒരു സബ് മിഷന്‍ ആയി കേരള സര്‍ക്കാര്‍ പ്രകൃതി കൃഷി മിഷന്‍ രൂപീകരിച്ചിട്ടുണ്ട്.

കൃഷിയിടത്തില്‍  മിത്രപ്രാണികളുടെ എണ്ണം വര്‍ദ്ധിച്ച തോതില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറില്‍ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്.  സുസ്ഥിര പ്രകൃതി കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും. ലക്ഷ്യമിട്ടുകൊണ്ട്  ജൈവ കാര്‍ഷിക മിഷന്റെ ഒരു സബ് മിഷന്‍ ആയി കേരള സര്‍ക്കാര്‍ പ്രകൃതി കൃഷി മിഷന്‍ രൂപീകരിച്ചിട്ടുണ്ട്.

കെ.ഡി. പ്രസേനന്‍ എംഎല്‍എ  അദ്ധ്യക്ഷത  നിര്‍വഹിച്ച ചടങ്ങില്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. കൃഷി വകുപ്പിലെയും മറ്റ് അനുബന്ധ വകുപ്പുകളിലെയും  ഉദ്യോഗസ്ഥര്‍ ,കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs