മനുഷ്യന് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മാമ്പഴങ്ങള്‍ കഴിക്കുന്നതിലൂടെയുണ്ടാകുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
മാമ്പഴത്തിന്റെ സീസണ്‍ തുടങ്ങിക്കഴിഞ്ഞു. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന പരാതി പലരും പറയുന്നുണ്ട്. മനുഷ്യന് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മാമ്പഴങ്ങള്‍ കഴിക്കുന്നതിലൂടെയുണ്ടാകുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.
1. സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂര്‍ണമായി മഞ്ഞ നിറമുണ്ടാകും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചവയില്‍ ചില സ്ഥലങ്ങളില്‍ മാത്രമാകും മഞ്ഞ നിറം.
2. കൃത്രിമമായി പഴുപ്പിച്ചവയില്‍ കറുത്ത പാടുകള്‍ ഉണ്ടാകും.
3. മാങ്ങയില്‍ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയില്‍ ലഭിക്കില്ല.
4. സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തില്‍ മുറിക്കാനാകും. എന്നാല്‍ മറ്റുള്ളവ എളുപ്പത്തില്‍ മുറിക്കാന്‍ സാധിക്കില്ല.
5. കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റില്‍ പൊങ്ങിക്കിടക്കും. എന്നാല്‍ മറ്റുള്ളവ വെള്ളത്തില്‍ മുങ്ങി അടിയിലേക്കു പോകും.
1. ഇത്തരം മാങ്ങകള്‍ കഴിച്ചാല്‍ ത്വക്കില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
2. ശ്വാസ തടസ്സം, തൊണ്ട വേദന, ചുമ എന്നിവയ്ക്കും കാരണാകും.
3. ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
4. ഇത്തരം വസ്തുക്കള്‍ സ്ഥിരമായി ശരീരത്തിലെത്തുന്നത് കാന്‍സറിന് വരെ കാരണമാകും
നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…
വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…
വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ…
കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…
ഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവ്യജ്ഞനമാണ് ജീരകം, വിറ്റാമിനുകള്, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള് തുടങ്ങിയവ ജീരകത്തില് ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു…
© All rights reserved | Powered by Otwo Designs
Leave a comment