ലോകത്തിലെ ഏറ്റവും വലിയ പൂച്ച ഇനങ്ങളില്‍ ഒന്നായ മെയ്ന്‍ കൂണുകള്‍ക്ക് സൗമ്യനായ ഭീമന് എന്നാണ് വിളിപ്പേര്.
ഇന്ന് സോഷ്യല്‍ മീഡിയ കത്തിച്ചത് മോഹന്‍ലാല്‍ ഒരു പൂച്ചയെ മടിയിലിരുത്തിയെടുത്ത ഫോട്ടോയായിരുന്നു. Simba doesn't just live up to his name... he definse എന്ന അടിക്കുറുപ്പോടെയാണ് ലാലേട്ടന് ഫോട്ടോ ഫെയ്സ്ബുക്കിലും എക്സിലുമൊക്കെ ഷെയര്‍ ചെയ്തത്. അദ്ദേഹത്തിന്റെ വളര്‍ത്തു പൂച്ചയാണ് മെയ്ന്‍ കൂണ് ഇനത്തില്‍പ്പെട്ട സിംബ. ലോകത്തിലെ ഏറ്റവും വലിയ പൂച്ച ഇനങ്ങളില്‍ ഒന്നായ മെയ്ന്‍ കൂണുകള്‍ക്ക് സൗമ്യനായ ഭീമന് എന്നാണ് വിളിപ്പേര്.
ഒരു സിംഹക്കുട്ടിയെ ലാളിച്ചു വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് മെയ്ന്‍ കൂണ് ഇനത്തിലുള്ള പൂച്ചയെ സ്വന്തമാക്കാം. കാരണം ലുക്കില്‍ ഈയിനെ സിംഹത്തെ ഓര്‍മിപ്പിക്കും. സാധാരണ പൂച്ചകളേക്കാള്‍ വലിയ ശരീര പ്രകൃതിയാണ് ഇവയ്ക്ക്. മുതിര്‍ന്ന ഒരു ആണ്പൂച്ചയ്ക്ക് ഏകദേശം 6 മുതല്‍ 8 കിലോഗ്രാം വരെ ഭാരമുണ്ടാകും. നീണ്ട ഭംഗിയുള്ള രോമങ്ങളാണ് ഇവയുടെ പ്രത്യേകത, മെയ്ന്‍ കൂണിനെ ആകര്‍ഷകമാക്കുന്നതും ഇതു തന്നെയാണ്. നീളമുള്ള രോമങ്ങള്‍ നിറഞ്ഞ വാലിനും പ്രത്യേക ഭംഗിയാണ്. ശാന്ത സ്വഭാവമുള്ളവരാണ് ഇവര്‍, കുട്ടികളുമായി പെട്ടെന്ന് ഇണങ്ങും.
ഇനി വീട്ടിലുള്ള നായ്ക്കള്‍ പോലുള്ള മറ്റു വളര്‍ത്തു മൃഗങ്ങളോടു കൂട്ടുകൂടാനൊട്ടും മടിയില്ല. നല്ല ബുദ്ധിയുള്ള ഇനങ്ങളായതിനാല് പരിശീലിപ്പിച്ചാല്‍ അച്ചടക്കത്തോടെ വളര്‍ത്താം. പൂച്ചകള്‍ക്ക് വെള്ളം അലര്‍ജിയാണെന്നു പറയാറുണ്ടല്ലോ... എന്നാല്‍ മെയ്ന്‍ കൂണ് ഇവിടെയും വ്യത്യസ്തരാണ് വെള്ളത്തില്‍ കളിക്കാന്‍ ഇവയ്ക്ക് ഏറെ ഇഷ്ടമാണ്. സാധാരണ പൂച്ചകളെപ്പോലെ 'മ്യാവൂ' എന്ന് കരയുന്നതിന് പകരം ചിര്പ്പിംഗ് (Chirping) അല്ലെങ്കില്‍ ട്രില്ലിംഗ് (Trilling) പോലുള്ള വ്യത്യസ്തമായ ശബ്ദങ്ങളാണ് ഇവ ഉണ്ടാക്കുക.
വടക്കേ അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനമാണ് ഇവയുടെ ജന്മനാട്. മെയ്നിലെ ഔദ്യോഗിക പൂച്ചയെന്ന വിശേഷണവും ഇവയ്ക്കു തന്നെയാണ്. കടല്‍ കടന്നെത്തിയ സാഞ്ചാരികളുടെ കൂടെ പുറം ദേശത്ത് നിന്നുമെത്തിയ പൂച്ചകള്‍ ഇവിടെയുള്ള കാട്ടുപൂച്ചകളുമായി ചേര്‍ന്ന് ഉത്ഭവിച്ച വര്ഗമാണിവയെന്നാണ് പരക്കെയുള്ള വിശ്വാസം. കറുപ്പ്, വെള്ള, ചാരം തുടങ്ങിയ നിറങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടു വരുന്നത്.
ലാലേട്ടന് മെയ്ന്‍ കൂണിനെ വളര്‍ത്തുന്നതു കണ്ട് നമ്മള് ചാടി വീഴാന്‍ നോക്കണ്ട. സാറിനെ വളര്‍ത്താന്‍ നല്ല ചെലവാണ്. ഏറ്റവും കുറഞ്ഞ വില കുട്ടികള്‍ക്ക് ഏകദേശം 50,000 ത്തോളം വരും. നല്ല പാരമ്പര്യമുള്ള വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തവയ്ക്കൊക്കെ നാലു ലക്ഷം വരെ വിലയുണ്ട്. പിന്നെ വലിയ ഇനമായതിനാല്‍ തീറ്റച്ചെലവും കൂടും. രോമം ഏറെയുള്ളതിനാല്‍ കൃത്യമായി ഗ്രൂം ചെയ്യണം. മരുന്നുകളും ഷാംപൂവും പൗഡറുമെല്ലാം വേണം. പരിപാലനത്തിനു തന്നെ മാസം നല്ലൊരു തുക ചെലവാണ്.
ഇന്ന് സോഷ്യല്‍ മീഡിയ കത്തിച്ചത് മോഹന്‍ലാല്‍ ഒരു പൂച്ചയെ മടിയിലിരുത്തിയെടുത്ത ഫോട്ടോയായിരുന്നു. Simba doesn't just live up to his name... he definse എന്ന അടിക്കുറുപ്പോടെയാണ് ലാലേട്ടന് ഫോട്ടോ ഫെയ്സ്ബുക്കിലും…
വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല് വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ…
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്പാദനരംഗം മികച്ചതാക്കാന്‍ അത്യുല്പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
© All rights reserved | Powered by Otwo Designs
Leave a comment