കരളിന്റെ ആരോഗ്യത്തിന് പതിവാക്കാം ഈ പാനീയങ്ങള്‍

കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പാനീയങ്ങള്‍

By Harithakeralam
2025-04-16

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍ ക്ഷീണിക്കുകയും രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും ചെയ്യും. കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പാനീയങ്ങള്‍ നോക്കാം.

നാരങ്ങ ഇളം  ചൂടുവെള്ളത്തില്‍  

ഇളംചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞു കുടിക്കുന്നത് കരളിന് ഏറെ നല്ലതാണ്.  പിത്തരസത്തിന്റെ ഉല്‍പാദനത്തിനിതു  സഹായിക്കും ദഹനം മെച്ചപ്പെടുത്തും. കരളിലെ വിഷാംശങ്ങളെ നീക്കും. നാരങ്ങയിലടങ്ങിയ വൈറ്റമിന്‍ സി യും ആന്റിഓക്‌സിഡന്റുകളും കരളിനെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കും.

നെല്ലിക്ക ജ്യൂസ്

കരളിനെ കാക്കാന്‍ പ്രകൃതിയിലുള്ള അമൃതാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടെ കലവറയാണിത്. ഉപദ്രവകാരികളായ വിഷപദാര്‍ഥങ്ങളെ നീക്കാനിതു സഹായിക്കും. രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിനെ ആരോഗ്യമുള്ളതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.  

മഞ്ഞള്‍

മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള  മഞ്ഞള്‍, ചൂടുവെള്ളത്തിലോ ചായയിലോ ഒരു നുള്ള് ചേര്‍ത്തു കുടിക്കുന്നത് കരളിലെ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും പിത്തരസത്തിന്റെ ഉല്‍പാദനത്തിനും സഹായിക്കും.  

ബീറ്റ്‌റൂട്ട്

ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളുമടങ്ങിയ ബീറ്റ്‌റൂട്ട് കരളിന്റെ ആരോഗ്യത്തിനേറെ ഗുണം ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ നീക്കാനുമിതു സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വിഷാംശങ്ങളെ നീക്കി കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs