കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ കീടങ്ങളെ തുരത്താം

By Harithakeralam
2024-06-20

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം.

1. ഇഞ്ചി സത്ത്

കുറച്ച് ഇഞ്ചിയും രണ്ടു ലിറ്റര്‍ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാന്‍ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും.

2. ഇലുമ്പന്‍ പുളി സത്ത്

ചെടികളിലെ നീര് ഊറ്റി കുടിച്ചു ചെടി നശിപ്പിക്കുന്ന വെള്ളീച്ച - ഇലപ്പേന്‍ എന്നിവയ്ക്ക് എതിരേ നല്ലൊരു ജൈവ കീടനാശിനിയാണ് ഇലുമ്പന്‍ പുളിസത്ത്. നല്ലവണ്ണം മൂത്ത ഇലുമ്പന്‍ പുളി പിഴിഞ്ഞ് സത്ത് എടുത്ത് അതില്‍ അല്‍പ്പം ഡിഷ് വാഷ് സോപ്പ് ലായനി കൂടി ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളുടെ രണ്ട് വശവും തളിക്കുക. ആഴ്ച്ചയില്‍ ഒന്ന് വീതം മൂന്നോ നാലോ  തവണ ആവര്‍ത്തിക്കുമ്പോഴേക്കും കീടങ്ങളുടെ ശല്യം നന്നെ കുറഞ്ഞിരിക്കും.

3. വെളുത്തുള്ളി - പച്ചമുളക് സത്ത്

വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെള്ളം മൂന്നു ലിറ്റര്‍ എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. പിന്നീട് തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളകും ഇഞ്ചിയും കുറച്ചു വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളില്‍ തളിക്കാം. കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

4. പപ്പായ ഇല സത്ത്

പപ്പായ ഇല 50 ഗ്രാമും 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് ഇതു തയാറാക്കാന്‍ ആവശ്യം. ചെറിയ കഷ്ണങ്ങളാക്കിയ പപ്പായ ഇല വെള്ളത്തിലിട്ട് ഒരു രാത്രി  വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക. ഇലതീനി പുഴുക്കളെ അകറ്റാനിത് ഫലപ്രദമാണ്. മൂന്നോ നാലോ ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുക.

5. മഞ്ഞള്‍ സത്ത്

20 ഗ്രാം മഞ്ഞളും 200 മില്ലി ഗോമൂത്രവുമാണ് മഞ്ഞള്‍ സത്ത് തയാറാക്കാന്‍ ആവശ്യം. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. വിവിധയിനം പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.

Leave a comment

മത്തി തല പൂച്ചയ്ക്ക് കൊടുക്കല്ലേ.... കറിവേപ്പിന് വളമാക്കാം

മത്തി വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ പൊലീസ് സംരക്ഷണം വേണ്ട കാലമാണിന്ന്... അത്ര വിലയാണ്  മത്തി അല്ലെങ്കില്‍ ചാളയെന്ന മലയാളിയുടെ പ്രിയപ്പെട്ട മീനിന്.  എന്നാല്‍ അടുത്തിടെ മത്തിയുടെ വില റോക്കറ്റ്…

By Harithakeralam
മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ…

By Harithakeralam
തക്കാളിയിലെ കീടങ്ങളെ തുരത്താന്‍ ഉലുവ കഷായം

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, ഇതിന്റെ വിലയാണെങ്കില്‍ ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു.  തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും…

By Harithakeralam
കീടങ്ങളെ അകറ്റാന്‍ വിവിധ സത്തുകള്‍

ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി,…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

മണ്ണെണ്ണ എമല്‍ഷന്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്,…

By Harithakeralam
പച്ചക്കറികളുടെ ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും.ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
കീടങ്ങളെ തുരത്താന്‍ മഞ്ഞക്കെണി

കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്നക്കാരായി എത്തുന്നത്…

By Harithakeralam
അടുക്കള മാലിന്യം ഇനിയൊരു പ്രശ്‌നമല്ല; പച്ചക്കറികള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

മാലിന്യങ്ങള്‍ ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്ന സമയമാണ് മഴക്കാലം. വീടിന് പരിസരത്ത് ഇവയെല്ലാം കെട്ടിക്കിടന്ന് ചീഞ്ഞു നാറി പലതരത്തിലുള്ള പ്രയാസങ്ങളും നേരിടേണ്ടി വരും. എന്നാല്‍ ഇവ ഉപയോഗിച്ച് പച്ചക്കറികള്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs