കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലെ റബ്ബര്‍കര്‍ഷകര്‍ക്കും ഇടുക്കി ജില്ലയിലെ ഏലംകര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് 2025 മുതല്‍ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്‍് അഗ്രിവാല്യു ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതിയ്ക്കായി റബ്ബര്‍ബോര്‍ഡുമായി ധാരണാപത്രം ഒപ്പുവെച്ചു. കോട്ടയത്തെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വസന്തഗേശന്‍, കേര പദ്ധതിയുടെ അഡീഷണല്‍ പ്രോജക്റ്റ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ പി. വിഷ്ണുരാജ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതേ ചടങ്ങില്‍ വച്ച് കേര പദ്ധതിക്കായി സ്‌പൈസസ് ബോര്‍ഡുമായും ധാരണാപത്രത്തില്‍ ഒപ്പിട്ടു സ്‌പൈസസ് ബോര്‍ഡിനു വേണ്ടി ഡയറക്ടര്‍ ഡോ. രമാശ്രീ എ.ബി ആണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് എം. വസന്തഗേശന്‍ കേര പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.ഈ പദ്ധതി പ്രകാരം റബ്ബര്‍, ഏലം എന്നിവയുടെ ആവര്‍ത്തനകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറൊന്നിന് റബ്ബര്‍കൃഷിക്ക് 75,000 രൂപയും ഏലത്തിന് 100,000 രൂപയും 1 വീതം രണ്ട് ഹെക്ടറിന് ധനസഹായം ലഭിക്കും. കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലെ റബ്ബര്‍കര്‍ഷകര്‍ക്കും ഇടുക്കി ജില്ലയിലെ ഏലംകര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
റബ്ബര്‍ പ്രൊഡക് ഷന്‍ കമ്മീഷണര്‍ ഡോ. സിജു റ്റി, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. രമാ ശ്രീ എ.ബി, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ( ഡെവലപ്‌മെന്റ്) ഇന്‍ചാര്‍ജ് ധര്‍മേന്ദ്ര ദാസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു യോഗത്തില്‍ കേര പ്രൊക്യുര്‍മെന്റ് ഓഫീസര്‍ സുരേഷ് സി. സ്വാഗതവും ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഷൈലജ കെ. നന്ദിയും പറഞ്ഞു.
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് 2025 മുതല്‍ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്‍് അഗ്രിവാല്യു ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതിയ്ക്കായി റബ്ബര്‍ബോര്‍ഡുമായി ധാരണാപത്രം…
ആന്ധ്രാ മോഡല്‍ പ്രകൃതി കൃഷി പഠിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിദഗ്ദ്ധരുടെ സംഘം ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തി.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ജനത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കം കുറിച്ച് ലുലു ഗ്രൂപ്പ്. തമിഴ്‌നാട് പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ…
വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലേക്ക് കൂടി കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ, ഇതോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പദ്ധതിയെത്തുകയാണ്. നിലവില്‍ 11 ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്,…
ഏഴരലക്ഷം കര്‍ഷക രജിസ്‌ട്രേഷനുമായി കൃഷി വകുപ്പിന്റെ 'കതിര്‍ ആപ്പ്' ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ചിങ്ങം 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വെച്ച് പുറത്തിറക്കിയ…
തിരുവനന്തപുരം: പച്ചക്കറിയുടെ ഉല്പാദനനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താന്‍ വിപുലമായ പരിപാടികളാണ് കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കേരളത്തിനാവശ്യമായ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍…
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും…
© All rights reserved | Powered by Otwo Designs
Leave a comment