ഏലം, ഇഞ്ചി, കുരുമുളക് എന്നിവയുടെ രുചിയിലാണ് ഇവ ലഭ്യമാകുക. നാലുഗ്രാമായിരിക്കും ഒരു ക്യൂബിന്റെ അളവ്.
ശര്‍ക്കരയുടെ രൂപത്തിലും രുചിയിലും മാറ്റം വരുത്തി മൂല്യവര്‍ധിത ഉത്പന്നമാക്കാനൊരുങ്ങി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. സുഗന്ധവ്യജ്ഞന രുചിച്ചേര്‍ത്ത ശര്‍ക്കര അഥവാ സ്‌പൈസ് ഇന്‍ഫ്യൂസ്ഡ് ജാഗ്ഗരി ക്യൂബ്‌സ് എന്ന ഉത്പന്നമാണ് സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഷുഗര്‍ ക്യൂബ്‌സ് മാതൃകയില്‍ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശര്‍ക്കര കട്ടകള്‍ സുഗന്ധവ്യജ്ഞനങ്ങളുടെ സത്തു ചേര്‍ത്ത് തയാറാക്കുകയാണ് ചെയ്യുന്നത്. ഏലം, ഇഞ്ചി, കുരുമുളക് എന്നിവയുടെ രുചിയിലാണ് ഇവ ലഭ്യമാകുക. നാലുഗ്രാമായിരിക്കും ഒരു ക്യൂബിന്റെ അളവ്.
ലോകപ്രസിദ്ധമായ മറയൂര്‍ ശര്‍ക്കര ഉപയോഗിച്ചായിരിക്കും നിര്‍മാണം. എട്ടുമാസത്തോളം ഇവ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം. ചൂടുവെള്ളം, ചായ, കാപ്പി പോലുള്ള പാനീയങ്ങളില്‍ ക്യൂബുകള്‍ ഉപയോഗിക്കാം. ശര്‍ക്കര ക്യൂബില്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണോ അത് പാനീയത്തില്‍ അലിഞ്ഞു ചേരും.
സുഗന്ധവ്യജ്ഞന രുചിയോടെ തീര്‍ത്തും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന ശര്‍ക്കരയുടെ ക്യൂബുകള്‍ക്ക് വിദേശത്ത് ഉള്‍പ്പടെ മികച്ച വിപണി കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. ആര്‍. ദിനേശ് പറഞ്ഞു. ഇവയുടെ വാണിജ്യോത്പാദനത്തിനുള്ള ലൈസന്‍സ് തൃശൂരിലുള്ള സിഗ്നേച്ചര്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനാണ് കൈമാറിയിരിക്കുന്നത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment