അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി (AIC) മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗങ്ങള്‍ ആവുകയാണെകിലും നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി (WBCI) കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചന നടത്തി പദ്ധതി മാനദണ്ഡങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ സംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2007 മുതല്‍ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി, വിവിധങ്ങളായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നുണ്ട്. നിലവില്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി (AIC) മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗങ്ങള്‍ ആവുകയാണെകിലും നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് മന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് 2023 ല്‍ പി.എം.എഫ്.ബി.വൈ. (പ്രധാന മന്ത്രി ഫസല്‍ ബീമാ യോജന) പദ്ധതി നിര്‍ത്തലാക്കുകയും പൂര്‍ണമായും കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി പ്രോത്സാഹിപ്പിക്കാനും തുടങ്ങി. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രായോഗികമായ നിരവധി പ്രതിസന്ധികള്‍ കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്. നിലവില്‍ 3 വര്‍ഷ പദ്ധതിയായി വിജ്ഞാപനം നടത്തിയാണ് ഓരോ വിളകള്‍ക്കും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നടപ്പിലാക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ 3,28,000ത്തോളം കര്‍ഷകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന 172 ആട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ രേഖപ്പെടുത്തലുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. പുതുതായി 148 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും 799 മഴ മാപിനികള്‍ പഞ്ചായത്ത് അടിസ്ഥാനത്തിലും സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നതിലൂടെ പദ്ധതി കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാന്‍ കഴിയും മന്ത്രി പറഞ്ഞു.
എന്നാല്‍ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അംഗങ്ങള്‍ ആകാന്‍ ഏകീകൃതമായി നിശ്ചയിക്കുന്ന സമയപരിധി സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട് മന്ത്രി പറഞ്ഞു. പ്രാദേശികമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അഗ്രോ എക്കോളജിക്കല്‍ യൂണിറ്റുകള്‍ അടിസ്ഥാനമാക്കി കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗങ്ങള്‍ ആകാന്‍ അവസരം നല്കുന്ന തരത്തില്‍ പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തണം മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വിളകള്‍ കൃഷിയിറക്കുന്നത് അടിസ്ഥാനമാക്കി തയാറാക്കുന്ന ടേം ഷീറ്റ് പുതുക്കി നല്‍കുന്നതിന് 45 ദിവസത്തെ സമയ പരിധി നല്കി കൃഷി ഉദ്യോഗസ്ഥരെയും കാര്‍ഷിക സര്‍വകലാശാല പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും കാര്‍ഷിക വായ്പകള്‍ നല്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും കര്‍ഷകരെ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന റവന്യു പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (RPI) പോലുള്ള കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്ന പദ്ധതികള്‍ കേരളത്തിലും നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും മന്ത്രി അറിയിച്ചു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്മാന് ഡോ. പി. രാജശേഖരന് സ്വാഗതം ആശംസിച്ചു. കാര്ഷികോല്പാദന കമ്മിഷണര്‍ ഡോ. ബി. അശോക്, കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയിലെ കേന്ദ്രസംസ്ഥാന തല ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment