മിതമായി ഭക്ഷണം കഴിക്കുക എന്നത് ആരോഗ്യത്തോടെയുള്ള ജീവിതത്തിന് അത്യാവശ്യമാണ്.
എത്ര ഭക്ഷണം കഴിച്ചാലും വിശപ്പ് മാറാത്തവരുണ്ടാകും. കല്യാണത്തിനും മറ്റു പരിപാടികള്‍ക്കുമെല്ലാം പോകുമ്പോള്‍ വയറ് നിറച്ചു ഭക്ഷണം കഴിച്ചു ഷുഗറും പ്രഷറും കൊളസ്ട്രോളും പോലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നവര്‍. പൊണ്ണത്തടിയും തുടര്‍ന്നു മറ്റു പല പ്രശ്നങ്ങളും ഇവര്‍ക്കീ ശീലം മുലമുണ്ടാകാം. മിതമായി ഭക്ഷണം കഴിക്കുക എന്നത് ആരോഗ്യത്തോടെയുള്ള ജീവിതത്തിന് അത്യാവശ്യമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യമിതാണ്.
1. കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് കൂട്ടത്തോടെയിരുന്നു സൊറ പറഞ്ഞു നല്ല പോലെ ഭക്ഷണം കഴിക്കുന്നവരാണ് നാമെല്ലാവരും. പലതരം വിഭവങ്ങള്‍ അളവില്ലാതെ തട്ടി വിടുമ്പോള്‍ മറ്റൊന്നും ഓര്‍ക്കില്ല. ഈ സമയത്ത് ഒരു കാരണവുമില്ലാതെ മൂക്ക് ഒലിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പാത്രം താഴെ വയ്ക്കണം. ഭക്ഷണം മതിയെന്നു ശരീരം നല്കുന്ന ആദ്യ സൂചനയാണിത്.
2. ഭക്ഷണം കഴിക്കാന്‍ തുടക്കത്തിലുള്ള ആവേശം കുറയും പിന്നെ ശ്രദ്ധ സംസാരത്തിലും ചുറ്റുപാടുകളിലുമാകും. ഈ അവസ്ഥ വന്നാല്‍ ഉടനേ കൈകഴുകുക.
3. പലതരം വിഭവങ്ങള്‍ പ്ലേറ്റില്‍ എടുത്തിട്ട് എല്ലാം കുത്തിയിളക്കി ഇരിക്കുക. ഇങ്ങനെ നാം ചെയ്തു തുടങ്ങിയാല്‍ ഉടനേ തീന്മേശയില് നിന്ന് എണീക്കണം.
4. വയറ് നിറഞ്ഞതായി തോന്നുക. അങ്ങനെ തോന്നിയാല്‍ പിന്നെ ഭക്ഷണം കഴിക്കാതിരിക്കുക.
5. ഭക്ഷണം കഴിക്കാന്‍ തുടങ്ങി കുറച്ചു സമയം കഴിഞ്ഞാല്‍ കിതപ്പ് അനുഭവപ്പെടുന്നതും ശരീരത്തിന് ഭക്ഷണം മതിയായതിന്റെ സൂചനയാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment