മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ആശുപത്രി ബില്‍ ലാഭിക്കാം

ഭക്ഷണകാര്യത്തില്‍ ഇക്കാലത്ത് നല്ല ശ്രദ്ധ പുലര്‍ത്തണം, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍

By Harithakeralam
2025-06-23

കേരളത്തില്‍ വലിയ രീതിയില്‍ അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുന്നതു മഴക്കാലത്താണ്. പലതരം പനികളാണ് ഇക്കാലത്ത് പ്രശ്‌നം സൃഷ്ടിക്കുക. എലിപ്പനി പോലുള്ളവ മനുഷ്യ ജീവന് വരെ ഭീഷണി സൃഷ്ടിക്കും. കൃത്യസമയത്ത് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് പല അസുഖങ്ങളും ഇക്കാലത്ത് പടരുന്നത്. അതിനാല്‍ ഭക്ഷണകാര്യത്തില്‍ ഇക്കാലത്ത് നല്ല ശ്രദ്ധ പുലര്‍ത്തണം, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍.

1.  തണുപ്പുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ഇവ കഴിക്കുന്നത് തൊണ്ടവേദന പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും.  ഐസ്‌ക്രീം, തണുപ്പിച്ച സ്മൂത്തികള്‍, ജ്യൂസ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

2. നല്ല മഴയത്ത് കട്ടന്‍ ചായയും പരിപ്പുവടയുമെല്ലാം കഴിക്കാം നല്ല രസമായിരിക്കും. എന്നാല്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഇക്കാലത്ത് ഒഴിവാക്കാം. ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാനിവ കാരണമാകും. അതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്.

3. അച്ചാര്‍ പോലെ ഉപ്പിലിട്ട ഭക്ഷണങ്ങളും ഒഴിവാക്കണം. ഉപ്പിന്റെ അംശം  കൂടുതലുള്ള ഭക്ഷണം ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയുമുണ്ടാക്കും.

4. മീന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്തവരാണ് മിക്ക മലയാളികളും. മഴക്കാലത്ത് കടലിലും മറ്റ് ജലസ്രോതസുകളിലും അമിതമായി മാലിന്യങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. ജീവികളെയും മലിനീകരിക്കും. ഇതിനാല്‍ മഴക്കാലത്ത് മത്സ്യം കഴിക്കുന്നതു  കുറയ്ക്കുക.

5. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക. മഴയില്‍ മാലിന്യങ്ങള്‍ കുത്തിയൊലിച്ചു കിണറിലും മറ്റു ജലസോത്രസുകളിലുമെത്താന്‍ സാധ്യതയുണ്ട്. ഇതിനാല്‍ നല്ല പോലെ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs