ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്‌നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍.
1. യാത്രക്കിടെ മഴ നനഞ്ഞു കുളിരുമ്പോള്‍ തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി നമ്മെ ആകര്‍ഷിക്കാം. ചൂട് ബജിയും വടയുമെല്ലാം നമ്മെ ആകര്‍ഷിക്കും. എന്നാല്‍ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളത്തിലൂടെയും മറ്റും രോഗം പടരാനുള്ള സാധ്യത മുന്നില്‍ കാണണം.
2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാന്‍ ഏറെ ആഗ്രഹം തോന്നും ഇക്കാലത്ത്. എന്നാല്‍ മഴ സീസണില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ദഹനപ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും, ഇതു വലിയ ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
3. മഴക്കാലം കടല്‍വിഭവങ്ങളുടെ പ്രജനനകാലം കൂടി ആയതിനാല്‍ ഈ സമയത്ത് ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ജലജന്യമായ അസുഖങ്ങള്‍ക്കുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്.
4. ആരോഗ്യത്തിന് ഏറെ ഗുണകരമാണ്് ഇലക്കറികള്‍. മഴയുള്ളപ്പോള്‍ ഇലകളില്‍ ബാക്ടീരിയ ഫംഗസ് ബാധ കൂടുതലായിരിക്കും. ഇവ പല രോഗങ്ങള്‍ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇനി ഉപയോഗിക്കുകയാണെങ്കില്‍ ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത ശേഷം മാത്രം പാകം ചെയ്യുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment