ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

നഴ്‌സായ ലിജോ മോള്‍ ഒട്ടുമിക്ക പച്ചക്കറികളും പഴവര്‍ഗങ്ങളും വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നു

By പി.കെ. നിമേഷ്
2025-02-14

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി ന്യൂസിലാന്‍ഡിലെത്തിയിട്ടും കൈവിടാത്തയാളാണ് ലിജോമോള്‍, കൂട്ടിന് ഭര്‍ത്താവും കുട്ടികളും ചേര്‍ന്നതോടെ ഇവരുടെ ഓക്‌ലാന്‍ഡിലെ വീട്ടിലും പരിസരത്തുമെല്ലാം വിളയുന്നത് വിവിധ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും.  സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും വര്‍ഷങ്ങളായി ഇവര്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്. ഈ വിശേഷങ്ങളും കാര്‍ഷിക അറിവുകള്‍ പങ്കുവയ്ക്കുന്ന വീഡിയോകളും സ്ഥിരമായി ലിജോ മോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക്‌വയ്ക്കുകയും ചെയ്യുന്നു.  

കുട്ടനാട് മുതല്‍ ഓക് ലാന്‍ഡ് വരെ

നെല്‍ക്കര്‍ഷകരുടെ നാടാണ് കുട്ടനാട്. കണ്ണെത്താദൂരത്തോളം വിശാലമായി കിടക്കുന്ന വയലുകള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഇവിടെയുള്ള കൈനകിരിയെന്ന ഗ്രാമമാണ് ലിജോ മോളുടെ ജന്മദേശം. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിക്കാലം മുതലേ കാര്‍ഷിക ജോലികളില്‍ സജീവമായിരുന്നു. നെല്ലും പച്ചക്കറികളുമെല്ലാം ധാരാളമായി അക്കാലത്ത് കൃഷി ചെയ്തു. പിന്നീട് പഠനവും ജോലിയുമായി പ്രവാസ ജീവിതം. 2014 ല്‍ ന്യൂസിലാന്‍ഡിലെത്തി നഴ്‌സായി ജോലി ചെയ്യുന്നു. ഓക്‌ലന്‍ഡിലെ വീടും പരിസരവുമാണ് കൃഷിയിടം. കേരളത്തില്‍ കൃഷി ചെയ്യുന്ന ഒട്ടു മിക്ക പച്ചക്കറികളും ലിജോ മോളും കുടുംബവും ഇവിടെയും വിളയിക്കുന്നുണ്ട്.

കാലാവസ്ഥ നോക്കി കൃഷി

നമ്മുടെ നാട്ടിലെ പോലെയല്ല ന്യൂസിലാന്‍ഡിലെ കാലാവസ്ഥ. നല്ല തണുപ്പായിരിക്കും വിന്ററില്‍, എന്നാല്‍ വേനല്‍ക്കാലത്ത് കേരളത്തിലെയത്ര ചൂട് ഉണ്ടായിരിക്കുകയില്ല. ഇതിനാല്‍ കാലാവസ്ഥ നോക്കിയാണ് കൃഷി ചെയ്യുക.  കാബേജ,് ഗ്രീന്‍ ലീഫ് വെജിറ്റബിള്‍സ്, ബ്രൊക്കോളി,കോളിഫ്‌ളവര്‍, കാരറ്റ്, റാഡിഷ് പോലുള്ളവയാണ് വിന്ററില്‍ കൃഷി ചെയ്യുക. എന്നാല്‍ വേനല്‍ക്കാലമായാല്‍  ബീന്‍സ്, പാവയ്്ക്ക ,പീച്ചിങ്ങ, ചുരയ്ക്ക , കുമ്പളം, പച്ചമുളക്, ബീറ്റ്‌റൂട്ട്, മത്തങ്ങ, തക്കാളി എന്നിവയെല്ലാം നട്ടു വളര്‍ത്തും. അടുക്കളമാലിന്യം കമ്പോസ്റ്റാക്കിയാണ് പ്രധാനമായും കൃഷി ചെയ്യല്‍. പിന്നെ ഗാര്‍ഡന്‍ മിക്‌സും എന്‍പികെ വളങ്ങളും. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ഇവിടെ കീടങ്ങളും രോഗങ്ങളുമെല്ലാം ചെടികള്‍ക്ക് വളരെ കുറവാണ്. ഒച്ച് ശല്യം മാത്രമാണൊരു പ്രശ്‌നം. ഇതിനെതിരേ പ്രയോഗിക്കാനുള്ള പെല്ലറ്റ്‌സ് വാങ്ങാന്‍ കിട്ടും അത് ചെടി നടുമ്പോഴേ നല്‍കും. പിന്നെ മുട്ടത്തോടും പൊടിച്ചിടും ചെടികള്‍ക്കൊപ്പം ബന്ദിപ്പൂവും നടും. പച്ചക്കറികള്‍ക്കൊപ്പം പഴവര്‍ഗച്ചെടികളും വീട്ടില്‍ നട്ടു പിടിപ്പിക്കുന്നുണ്ട്. ഓറഞ്ച്, ആപ്പിള്‍ , പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയവ വീട്ടുമുറ്റത്തുണ്ട്. വര്‍ഷത്തില്‍ ഒരു മരമെങ്കിലും നടണമെന്നതാണ് നയമെന്നു പറയുന്നു ലിജോ മോള്‍.

ഫ്രീസ് ചെയ്തും ഉപയോഗം

നമ്മുടെ നാട്ടിലെ പോലെയല്ല തണുപ്പ് കാലത്തൊക്കെ പച്ചക്കറികള്‍ക്ക് വലിയ വിലയായിരിക്കുമിവിടെ. സാധാരണ രണ്ടു ഡോളറിന് കിട്ടുന്ന തക്കാളിയയൊക്കെ അക്കാലത്ത് വില 12 മുതല്‍ 16 ഡോളര്‍വരെയാകും. ഇതിനാല്‍ സീസണല്ലാത്ത കാലത്ത് ഉപയോഗിച്ചാല്‍ പച്ചക്കറികള്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന പതിവുണ്ട്. തക്കാളി, കാരറ്റ് ബീറ്റ്‌റൂട്ട്, എന്നിവയെല്ലാം ഫ്രീസിങ് ബാഗിലെടുത്തു വയ്ക്കും. മൂന്നുമാസം വരെ ഉപയോഗിക്കാം. കഴുകി വൃത്തിയാക്കിയ ശേഷം കഷ്ണമാക്കിയാണ് ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ എടുത്ത് വയ്ക്കുക. ബീന്‍സ് ചൂട് വെള്ളത്തിലും തണുത്ത വെള്ളത്തിലും കഴുകിയ ശേഷമാണ് ഫ്രീസിങ് ബാഗില്‍ വയ്ക്കുക.  ന്യൂട്രിയന്റ് വാല്യൂ കൂടുതല്‍ ഇത്തരത്തില്‍ ഫ്രീസ് ചെയ്തു ഉപയോഗിക്കുന്നവയ്ക്ക് കൂടുതലാണ്.

കൂട്ടിന് കുടുംബവും

നഴ്‌സായി ജോലി ചെയ്യുന്ന ലിജോ മോള്‍ക്ക് കൃഷിയില്‍ എല്ലാ വിധ സഹായങ്ങളും നല്‍കിയൊപ്പമുള്ളത് കുടുംബം തന്നെയാണ്. ഭര്‍ത്താവ് ശിവദാസും മക്കളായ ധന്‍വിന്‍, ധ്യാന്‍, ധിവ എന്നിവരും കൃഷിയില്‍ നല്ല താത്പര്യം കാണിക്കുന്നു. മണ്ണൊരുക്കുന്നതു മുതല്‍ വിളവെടുപ്പ് വരെ എല്ലാ കാര്യങ്ങളും കുടുംബത്തോടെ ഒരുമിച്ചാണു ചെയ്യുന്നത്. നാട്ടില്‍ നമ്മള്‍ അനുഭവിച്ച കാര്‍ഷിക സംസ്‌കാരം കുറച്ചെങ്കിലും കുട്ടികള്‍ക്ക് മനസിലാക്കി നല്‍കാന്‍ ഇതിലൂടെ കഴിയുന്നുണ്ടെന്നു പറുന്നു ലിജോ മോള്‍. മണ്ണിനോടും പ്രകൃതിയോടും അവര്‍ക്ക് സ്‌നേഹവും കരുതലുമുണ്ടാകാനിതു സഹായിക്കുന്നു. കംപ്യൂട്ടറും ഫോണും മാത്രമല്ല ലോകമെന്ന് അവര്‍ ഇത്തരം പ്രവര്‍ത്തിയിലൂടെ മനസിലാക്കും. കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും ഇതു പ്രതിഫലിക്കും.

സമൂഹമാധ്യമങ്ങളിലും താരം

കൃഷി വിശേഷങ്ങള്‍ പതിവായി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പതിവായി ഇവര്‍ പങ്കുവയ്ക്കാറുണ്ട്. കൃഷി ചെയ്യുന്നതു കണ്ടു സുഹൃത്തുക്കളെല്ലാം സംശയങ്ങള്‍  ചോദിക്കാന്‍ തുടങ്ങി. ഒരുപാട് പേര്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നു മനസിലായി. നമ്മുടെ കൃഷി രീതികളും ഈ മേഖലയില്‍ അറിയുന്ന കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായി റീല്‍സ് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. മറ്റുള്ള രാജ്യങ്ങളിലുള്ള മലയാളികള്‍ പോലും സംശയങ്ങള്‍ ചോദിക്കാറുണ്ട്. പലരും കമന്റുകളിലൂടെ നമുക്കും വേണ്ട നിര്‍ദേശങ്ങള്‍ തരുന്നു. തങ്ങള്‍ ചെയ്യുന്ന കാര്യം ആര്‍ക്കെങ്കിലും പ്രചോദനമാകുന്നുണ്ടെങ്കില്‍ അത്രയും സന്തോഷമെന്നു പറയുന്നു ലിജോ മോളും കുടുംബവും.

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs