മൊത്ത വായ്പ 30% വര്‍ധിച്ച് 18783 കോടിയിലെത്തി, കഴിഞ്ഞ വര്‍ഷമിത് 14444 കോടിയായിരുന്നു. ഈ പാദത്തിലെ മൊത്ത വായ്പ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.3% വര്‍ധനവില്‍ 19664 കോടി രൂപയായി.
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ മൊത്ത ബിസിനസ് 23.4% വര്‍ധിച്ച് 40,551 കോടിയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 32,860 കോടി രൂപയായിരുന്നു മൊത്ത ബിസിനസ്. മൊത്ത വായ്പ 30% വര്‍ധിച്ച് 18783 കോടിയിലെത്തി, കഴിഞ്ഞ വര്‍ഷമിത് 14444 കോടിയായിരുന്നു. ഈ പാദത്തിലെ മൊത്ത വായ്പ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.3% വര്‍ധനവില്‍ 19664 കോടി രൂപയായി.
ഇതില്‍ 66% ചെറുകിട വായ്പകളും ബാക്കി 34% റീറ്റെയ്ല്‍ വായ്പകളുമാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൊത്ത വായ്പാ വിതരണം 4503 കോടി രൂപയാണ്, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4509 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിന്റെ മൊത്തം നിക്ഷേപം 33.4% ഉയര്‍ന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 15,656 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 % ഉയര്‍ന്ന് 4927 കോടിയായി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാദം 23.6 ശതമാനമായി.
2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ അറ്റാദായം കഴിഞ്ഞ പാദത്തേക്കാള്‍ 44.8 % വര്‍ധിച്ച് 63 കോടിയിലെത്തി. 2024 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇത് 43 കോടിയായിരുന്നു. അറ്റ പലിശ വരുമാനത്തില്‍ സ്ഥിര വളര്‍ച്ചയാണ് ബാങ്ക് കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 591 കോടിയായിരുന്നത് ഈ വര്‍ഷം 588 കോടിയായി. അറ്റ പലിശ മാര്‍ജിന്‍ മാറ്റമില്ലാതെ 9.4 % ല്‍ തുടരുന്നു.
'കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളില്‍ 23.4 ശതമാനത്തിന്റെ മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസ നിക്ഷേപങ്ങളിലടക്കം വര്‍ധനവ് പ്രകടമാണ്. ആകെ നിക്ഷേപങ്ങളുടെ 92 ശതമാനവും റീട്ടെയില്‍ നിക്ഷേപങ്ങളാണ് എന്നുള്ളത് സാമ്പത്തിക സ്ഥിരതയെ കൂടുതല്‍ ബലപ്പെടുത്തുന്നു. ബിസിനസ് കറസ്പോണ്ടന്റ് മേഖലയിലുള്ള ഇസാഫ് ബാങ്കിന്റെ ആശ്രിതത്വം പരിമിതപ്പെടുത്തി, നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങളെ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം റിസ്‌ക് മാനേജ്‌മെറ്റിനെ മെച്ചപ്പെടുത്തുകയും ചെയ്യും.'- ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 23 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നതുവഴി ബാങ്കിന്റെ വിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള ആളുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് 35 ബിസിനസ് കറസ്‌പോണ്ടന്റുമാരുമായി സഹകരിച്ച് 1065 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഇസാഫിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment