സ്വര്‍ണപ്പണയ വായ്പ, എംഎസ്എംഇ വായ്പ, കാര്‍ഷിക വായ്പ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകള്‍.
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893 കോടി രൂപയില്‍ നിന്ന് 66.28% മുന്നേറി 9,799 കോടി രൂപയായെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി.
സ്വര്‍ണപ്പണയ വായ്പ, എംഎസ്എംഇ വായ്പ, കാര്‍ഷിക വായ്പ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകള്‍. 18,975 കോടി രൂപയാണ് മൊത്തം വായ്പകള്‍; വര്‍ധന 1.08 ശതമാനം. മൈക്രോ വായ്പകള്‍ 28.75% കുറഞ്ഞ് 9,176 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകളില്‍ 51.64 ശതമാനവും റീട്ടെയ്ല്‍ വായ്പകളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഈ വിഭാഗം വായ്പകളുടെ വിഹിതം 31.39% മാത്രമായിരുന്നു.
മൊത്തം നിക്ഷേപം 17.16% വര്‍ധിച്ച് 23,277 കോടി രൂപയിലെത്തി. ടേം ഡെപ്പോസിറ്റുകള്‍ 13.84% ഉയര്‍ന്ന് 17,493 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 28.48% മുന്നേറി 5,784 കോടി രൂപയായതും കാസ അനുപാതം (CASA Ratio) 22.66 ശതമാനത്തില്‍ നിന്ന് 24.85 ശതമാനമായതും നേട്ടമായി. എന്നാല്‍, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കാസ അനുപാതം 24.95 ശതമാനമായിരുന്നു.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന് എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്കാന് കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്സൈറ്റുകളിലടക്കം അടിമകളായി…
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി.…
© All rights reserved | Powered by Otwo Designs
Leave a comment