ചര്‍മ്മ രോഗ വിദഗ്ധനായ ഡോ. പ്രസന്നകുമാറും ദന്തിസ്റ്റായ ഭാര്യ ഡോ. ശോഭയും വീട്ടില്‍ ഒരുക്കിയിരിക്കുന്നതു മനോഹരമായൊരു പച്ചക്കറിത്തോട്ടം
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഇവര്‍ സമയം കണ്ടെത്തുന്നു. തിരിനന സംവിധാനമൊരുക്കിയാണ് കൃഷി. ചര്‍മ്മ രോഗ വിദഗ്ധനായ ഡോ. പ്രസന്നകുമാറും ദന്തിസ്റ്റായ ഭാര്യ ഡോ. ശോഭയുമാണ് വീട്ടില്‍ മനോഹരമായൊരു പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ വൈഎംസിഎ റോഡിലുള്ള ഇവരുടെ വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ നമ്മെ സ്വീകരിക്കുക പച്ചക്കറിച്ചെടികളാണ്. ഗ്രോബാഗില്‍ സമൃദ്ധമായി വിളഞ്ഞു നില്ക്കുന്ന വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, പുതിന, ചീര, കോളിഫഌവര്‍ തുടങ്ങിയ നന്നായി വളരുന്നു. വഴുതന വിവിധ ഇനത്തിലുള്ളവയുണ്ട്, ചീരയാകട്ടെ ചുവപ്പും പച്ചയും ധാരാളമുണ്ട്. ഗ്രോബാഗിലാണ് പ്രധാനമായും കൃഷി. തിരിനന സംവിധാനമൊരുക്കിയതിനാല്‍ പരിചരണം എളുപ്പമാണ്. ദിവസവും നനയ്ക്കേണ്ട കാര്യമില്ല. വെള്ളവും വളവുമെല്ലാം നല്കാന് ഈ സംവിധാനം ഏറെ ഉപകാരപ്രദമാണെന്ന് പറയുന്നു ഇവര്‍. കൃഷി തുടങ്ങിയ സമയത്ത് വേണ്ട രീതിയില്‍ വിളവ് ലഭിച്ചിരുന്നില്ല.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ധാരാളം യാത്ര ചെയ്യേണ്ടി വരാറുണ്ട്. പരിചരണം നല്കാന് കഴിയാത്തതിനാല്‍ ഇത്തരം സമയത്ത് കൃഷി നശിച്ചു പോയ അവസ്ഥവരെയുണ്ടായി. സുഹൃത്തായ ഡോ. ശിവനാണ് ഇതിനു പരിഹാരം നിര്‍ദേശിച്ചത്, തിരിനന സംവിധാനമൊരുക്കുക. ഈ മേഖലയില്‍ വിദഗ്ധനായ സിബി എന്ന വ്യക്തിയെ പരിചയപ്പെടുത്തി നല്കി. സിബിയുടെ സഹായത്തോടെ തിരിനന സംവിധാനം തയാറാക്കി കൃഷി വീണ്ടും തുടങ്ങി. ഇതോടെ നല്ല വിളവ് ലഭിക്കുന്നു, പരിചരണവും എളുപ്പമായി. ഒരു തുള്ളി വെള്ളം പോലും പാഴാകില്ല, ഗ്രോബാഗില്‍ സ്ഥിരമായി ഈര്‍പ്പം നിലനില്ക്കും. ജോലി സംബന്ധമായും മറ്റും തിരക്കുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ മാര്‍ഗമാണ് തിരിനനയെന്നു പറയുന്നു ഇവര്‍.
ജൈവ രീതിയിലാണ് പൂര്‍ണമായും കൃഷി. ഗ്രോബാഗില്‍ മണ്ണൊരുക്കുന്നത് മുതല്‍ കീടനാശിനി പ്രയോഗം വരെ ജൈവ രീതിയില്‍ തന്നെയാണ്. വലിയ രീതിയില്‍ കീടങ്ങളുടെ ആക്രമണം ഉണ്ടാകാറില്ല. ഇലകളും കായ്കളും നശിപ്പിക്കാനെത്തുന്ന കീടങ്ങളെ വെള്ളുത്തുള്ള മിശ്രിതം ഉപയോഗിച്ചു തുരത്തും. മറ്റുള്ള വളങ്ങള്‍ മിക്കതും ലായനി രൂപത്തില്‍ തന്നെ നല്‍കും. എല്ലാത്തിലും വലുത് നമ്മുടെ പരിചരണമാണെന്നു പറയുന്നു ഡോ. പ്രസന്നകുമാര്‍. കുട്ടികളെ പോലെ ദിവസവും ഇവരെ പരിപാലിക്കണം. കുറച്ചു സമയം ചെടികള്‍ക്കൊപ്പം ചെലവഴിക്കണം. എന്നാല്‍ സ്വാഭാവികമായും നല്ല വിളവ് ലഭിക്കും. ബോട്ടണിയില്‍ ബിരുദം നേടിയതിനാല്‍ ചെടികളോട് നല്ല താത്പര്യമാണ്. മുത്തച്ഛന് നല്ലൊരു കര്‍ഷകനായിരുന്നു. ഇതിനാല്‍ കൃഷിയോടു ചെറുപ്പം മുതലേ താത്പര്യമുണ്ട്.
നല്ല ഭക്ഷണം ചെറുപ്പം മുതല്‍ കഴിച്ചാല്‍ മാത്രമേ ആരോഗ്യമുള്ളൊരു തലമുറ വളര്‍ന്നു വരുകയുള്ളൂ. നമ്മുടെ ഭക്ഷണ സംസ്കാരത്തില്‍ വന്ന മാറ്റം മലയാളിയെ രോഗികളാക്കി മാറ്റുകയാണെന്ന് പറയുന്നു ഈ ഡോക്റ്റര്‍ ദമ്പതികള്‍. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഫാസറ്റ് ഫുഡ് സംസ്കാരത്തിന്റെ പുറകേയാണ്. ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമാക്കുന്നതു മനുഷ്യനെ നിത്യ രോഗിയാക്കി മാറ്റും. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചവയുമാണ്. ഈ പ്രതിസന്ധിയില്‍ നിന്നു നമ്മുടെ കുട്ടികളെ രക്ഷിക്കാനുള്ള മാര്‍ഗമാണ് സ്വന്തമായി കൃഷി ചെയ്യുക എന്നത്. അതിന് അധികം സ്ഥലമോ സമയമോ ആവശ്യമില്ല, മനസ് മാത്രം മതി എന്നതിന് തെളിവാണ് ഞങ്ങളുടെ വീട്ടുമുറ്റവും ടെറസുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ കൂടെ കൂട്ടി വേണം കൃഷി ചെയ്യാന്‍. അമിത മൊബൈല്‍ ഉപയോഗം, ലഹരി തുടങ്ങിയ മോശം കാര്യങ്ങളില്‍ നിന്ന് ഇവരുടെ ചിന്ത മാറ്റാന്‍ കൃഷിയില്‍ സഹകരിക്കുന്നതു സഹായിക്കും.
സ്വന്തമായി വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ക്കും ഇലക്കറികള്ക്കുമെല്ലാം നല്ല രുചിയാണെന്നു പറയുന്നു ഡോ. ശോഭ. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി നാം കടയില്‍ നിന്നു വാങ്ങുന്നവയേക്കാള് ഏറെ രുചിയുണ്ട് നമ്മുടെ മുറ്റത്ത് വിളയുന്നതിന്. മൂന്നു തരം വഴുതനയും ധാരാളം പച്ചമുളകും ചീരയുമെല്ലാം വിളയുന്നുണ്ട്. ആവശ്യത്തിനുള്ളവ എടുത്തിട്ട് ബാക്കിയുള്ളവ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം നല്‍കും. അപ്പോള്‍ നല്കുന്ന സന്തോഷം വളരെ വലുതാണെന്നും പറയുന്നു ഡോക്റ്റര്‍ ദമ്പതികള്‍.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment