മഞ്ഞ നിറം പല്ലില്‍ പടരുന്നത് പലരുടേയും പ്രശ്‌നമാണ്. ഇതു പരിഹരിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നോക്കാം.
പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് പറയുക. നമ്മുടെ സൗന്ദര്യത്തിലും വ്യക്തിത്വത്തിലും പല്ലുകള്‍ക്കുള്ള സ്ഥാനമാണിത് കാണിക്കുന്നത്. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആരോഗ്യമുള്ള പല്ല് അത്യാവശ്യമാണ്. മഞ്ഞ നിറം പല്ലില്‍ പടരുന്നത് പലരുടേയും പ്രശ്‌നമാണ്. ഇതു പരിഹരിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നോക്കാം.
പഴത്തൊലി
പഴം കഴിച്ചു തൊലി വലിച്ചെറിയാന്‍ വരട്ടെ, ഇതുപയോഗിച്ചു പല്ല് വെളുപ്പിക്കാം. മൂപ്പെത്തിയ പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ ഉരസുക. രാവിലെയും വൈകിട്ടും അഞ്ച് മിനിട്ട് വീതം ഇങ്ങനെ ചെയ്യണം. ധാതുക്കളും പൊട്ടാസ്യവും മഗ്‌നീഷ്യവും പഴത്തൊലിയില്‍ ധാരാമുണ്ട്. ഇതു പല്ലിനു വെളുപ്പ് നിറം നല്‍കാന്‍ സഹായിക്കും.
ചെറുനാരങ്ങ
പാത്രമൊക്കെ ഉരച്ചു കഴുകാന്‍ ചെറുനാരങ്ങ നീര് ഉപയോഗിക്കാറില്ലേ... അതു പോലെ പല്ല് തിളങ്ങാനും ചെറുനാരങ്ങ സഹായിക്കും. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ചു പല്ലുകളില്‍ ഉരസുക, നാരങ്ങ നീരില്‍ ഉപ്പ് ചേര്‍ത്ത് വായില്‍ കൊള്ളുക എന്നിവയൊക്കെ നിറം ലഭിക്കാന്‍ നല്ലതാണ്.
തുളസിയില
നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ളതാണ് തുളസിയില. ഇതുണക്കി പൊടിച്ച് പല്ലു തേക്കുക. ദിവസവും ഒരു നേരം പൊടിയുപയോഗിച്ചു പല്ലു തേച്ചാല്‍ ക്രമേണ നിറം ലഭിക്കും. തുളസിയില പൊടിയില്‍ അല്‍പ്പം കടുകെണ്ണ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പല്ല് തേച്ചാലും നിറം ലഭിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment