തെങ്ങിന് കൂമ്പു ചീയല്‍, കമുകിന് മഹാളി, കുരുമുളകില്‍ ദ്രുതവാട്ടം; ദീര്‍ഘകാല വിളകള്‍ക്ക് മഴക്കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍

കൂമ്പു ചീയല്‍, മഹാളി, ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക.

By Harithakeralam
2025-06-30

മഴ വീണ്ടും ശക്തമായതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമൊപ്പം തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക് പോലുള്ള ദീര്‍ഘകാല വിളകളെയും മഴ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കൂമ്പു ചീയല്‍, മഹാളി, ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക.

തെങ്ങിന് കൂമ്പു ചീയല്‍

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു കുമിള്‍ രോഗമാണ് കുമ്പു ചീയല്‍, എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് കൂടുതലായും കാണുന്നത്.  

ലക്ഷണം

തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും കടഭാഗത്ത് വച്ച് തന്നെ ഒടിഞ്ഞു തൂങ്ങുകയും ചെയ്യും. ഓലകളുടെ കടഭാഗവും മണ്ടയിലെ മൃദുകോശങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കും. അഴുകല്‍ തടിയിലേക്ക് വ്യാപിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞു തൂങ്ങും. പ്രാരംഭത്തില്‍ തന്നെ ഈ രോഗം കണ്ടു പിടിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചു പോകും.

പ്രതിവിധി

രോഗം ആരംഭിക്കുമ്പോള്‍ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങള്‍ ചെത്തി മാറ്റി ബോര്‍ഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയില്‍ നിന്നും സംരക്ഷിക്കണം. രോഗം ബാധിച്ച തെങ്ങില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ കത്തിച്ചു കളയണം. രോഗം ബാധിച്ച തെങ്ങിനും, ചുറ്റും ഉള്ളവയ്ക്കും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചു കൊടുക്കണം.

കമുകിന് മഹാളി

കമുകിനെ ബാധിക്കുന്ന മഹാളി രോഗത്തിനെതിരെ മുന്‍കരുതല്‍ എന്ന നിലയ്ക്ക് മഴയ്ക്കു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചു കൊടുക്കണം. ജാതി, വാഴ എന്നിവയ്ക്കും മഴക്കാലത്തിനു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിയ്ക്കുന്നതും വെള്ളം വാര്‍ന്നു പോകാനുള്ള ചാലുകള്‍ എടുക്കുന്നതും മഴക്കാല രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

കുരുമുളകില്‍ ദ്രുതവാട്ടം

കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയുണ്ട്. രണ്ട് കിലോ െ്രെടക്കോഡെര്‍മ, 90 കിലോ ചാണകപ്പൊടിയും, 10 കിലോ വേപ്പിന്‍ പിണ്ണാക്കുമായി കൂട്ടി കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചത്തേയ്ക്ക് വയ്ക്കുക. മിശ്രിതത്തില്‍ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളക് ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുന്നത് രോഗത്തിന് മുന്‍കരുതലായി ചെയ്യാവുന്നതാണ്.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs