വിറ്റാമിനുകള്‍ A, C, K, കാല്‍സ്യം, പൊട്ടാസ്യം, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇലക്കറിയാണ് ബ്രോക്കോളി.
മലയാളിക്ക് അത്ര പരിചയമില്ലാത്ത പച്ചക്കറിയാണ് ബ്രോക്കോളി. കാബേജിന്റെ കുടുംബത്തില്‍പ്പെട്ട ബ്രോക്കോളി ഇപ്പോള്‍ നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിക്കുന്നുണ്ട്. വിറ്റാമിനുകള്‍ A, C, K, കാല്‍സ്യം, പൊട്ടാസ്യം, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇലക്കറിയാണ് ബ്രോക്കോളി. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തിനും ഹൃദയം, കണ്ണ് എന്നിവയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
കാബേജും കോളിഫ്‌ളവറും വിഭവമാക്കുന്നതു പോലെ ബ്രോക്കോളി കഴിക്കരുത്. ആവിയില്‍ വേവിച്ചു കഴിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. പോഷകങ്ങളൊന്നും നഷ്ടമാകാതെയിരിക്കാനിതു സഹായിക്കും. സാലഡില്‍ ചേര്‍ത്തും കഴിക്കാം. ഇനി സൂപ്പ് തയാറാക്കാനും നല്ലതാണ്.
1. ദഹനം: നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
2. ഹൃദയാരോഗ്യം: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. കണ്ണ്: വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ സാന്നിധ്യം കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
4. കാന്‍സര്‍ പ്രതിരോധം: സള്‍ഫോറാഫെയ്ന്‍ പോലുള്ള കാന്‍സര്‍ പ്രതിരോധ ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
5. അസ്ഥികളുടെ ആരോഗ്യം: വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ എല്ലുകള്‍ക്ക് ബലം നല്‍കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment