ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു നിയന്ത്രിക്കുക കൂടി ചെയ്താല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം.
യുവതികളായ സ്ത്രീകളടക്കം നിരവധി പേര്‍ നേരിടുന്ന പ്രശ്‌നമാണ് സ്തനാര്‍ബുദം. പ്രായമേറിയ സ്ത്രീകളിലാണിത് ആദ്യകാലത്തൊക്കെ കണ്ടു വന്നിരുന്നത്. എന്നാലിന്ന് യുവതികളില്‍ അടക്കം വലിയ രീതിയില്‍ സ്തനാര്‍ബുദം കാണപ്പെടുന്നു. ജീവിതശൈലി, പൊണ്ണത്തടി, സമ്മര്‍ദം, വിവാഹവും പ്രസവവും വൈകുക എന്നിവയെല്ലാം സ്തനാര്‍ബുദം വരാനുള്ള കാരണങ്ങളാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു നിയന്ത്രിക്കുക കൂടി ചെയ്താല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം.
1. സംസ്‌കരിച്ച മാംസത്തിന്റെ ഉപയോഗം വലിയ രീതിയില്‍ നമുക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതിലൊന്നാണ് സ്തനാര്‍ബുദവും. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ മാംസത്തിന്റെ ഉപഭോഗം സ്തനാര്‍ബുദ സാധ്യത 9 ശതമാനം വര്‍ധിപ്പിക്കുന്നു.
2. പതിവായി മദ്യപിക്കുന്ന സ്ത്രീകളിപ്പോള്‍ നമ്മുടെ നാട്ടിലുമുണ്ട്. മദ്യപാനം സ്തനാര്‍ബുദം വരാനുള്ള സാധ്യത ഏഴ് ശതമാനം കൂട്ടുമെന്നാണ് പഠനങ്ങള്‍.
3. റെഡ് മീറ്റിന്റെ അമിതമായ ഉപഭോഗവും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ആഴ്ചയില്‍7 00 ഗ്രാമില്‍ കൂടുതല്‍ ബീഫ്, മട്ടണ്‍ പോലുള്ള ഇറച്ചികള്‍ കഴിക്കരുത്. പാരമ്പര്യമായി രോഗമുള്ളവരാണെങ്കില്‍ ഒരിക്കലും കഴിക്കരുത്.
4. ന്യൂഡില്‍സ് പോലുള്ള ഭക്ഷണങ്ങളും കഴിവതും ഉപേക്ഷിക്കണം. ബേക്കറിയിലെ ചില്ലുകൂടില്‍ ഇരിക്കുന്ന പല നിറത്തിലുള്ള ഭക്ഷണങ്ങള്‍ കാഴ്ചയ്ക്ക് ഏറെ സുന്ദരമാണ്. എന്നാല്‍ വലപ്പോഴും മാത്രം കഴിക്കുക. ഇവയും ക്യാന്‍സറിന് കാരണമാകും.
5. കോള പോലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗമാണു മറ്റൊന്ന്.സ്ഥിരമായി ഇത് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ചു കോള പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ നിരവധിയാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment