നടത്തത്തില്‍ നിന്നും കാര്യമായ ഗുണം ലഭിക്കണമെങ്കില്‍ നടപ്പ് നല്ലതാകണം.
തടി കുറയ്ക്കാനും ബിപി, ഷുഗര്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ തുരത്താനുമെല്ലാം നാം പതിവായി നടക്കാറുണ്ട്. രാവിലെ എണീറ്റ് രണ്ടോ മൂന്നോ കിലോമീറ്റര്‍ നടക്കുന്നത് ശരീരത്തിനൊപ്പം മനസിലും നല്ലതാണ്. എന്നാല്‍ നടത്തത്തില്‍ നിന്നും കാര്യമായ ഗുണം ലഭിക്കണമെങ്കില്‍ നടപ്പ് നല്ലതാകണം.
1. നല്ല വേഗത്തില്‍ നടക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയാന്‍ നല്ല സ്പീഡില്‍ നടക്കണം. 100 മുതല്‍ 120 സ്‌റ്റെപ്പ് വരെ മിനിറ്റില്‍ നടക്കാന്‍ ശ്രമിക്കുക.
2. നടക്കുമ്പോള്‍ നെഞ്ചും വിരിച്ചു തല ഉയര്‍ത്തിപ്പിടിച്ചു നടക്കുക. കുനിഞ്ഞ് ഷെയ്പ്പില്ലാതെ നടക്കരുത് . അതു പോലെ മൊബൈല്‍ ഫോണില്‍ നോക്കിയോ വശങ്ങളിലുള്ളവരോട് സംസാരിച്ചു ചുരുണ്ടു കൂടിയോ നടക്കാന്‍ പാടില്ല.
3. വെള്ളം കുടി നടത്തത്തില്‍ അത്യാവശ്യമാണ്. നടക്കാന്‍ ഇറങ്ങും മുമ്പും കഴിഞ്ഞ ശേഷവും നന്നായി വെള്ളം കുടിക്കുക. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താനിതു സഹായിക്കും.
4. ഭക്ഷണം കഴിച്ചു നിറഞ്ഞ വയറുമായി നടക്കാനിറങ്ങരുത്. കട്ടി കുറഞ്ഞ ഭക്ഷണം കഴിച്ച ശേഷം മാത്രമേ നടക്കാന്‍ തുടങ്ങാവൂ. നടത്തം കഴിഞ്ഞു കുറച്ചു വിശ്രമിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക.
5. നല്ല റണ്ണിങ് ഷൂസ് ധരിച്ചു നടക്കുകയാണ് നല്ലത്. കുറച്ചു പ്രായമായവര്‍ പ്രത്യേകിച്ചും. ഇതു കാല് വേദന പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നല്‍കും.
6. മുട്ടിന് പ്രശ്‌നമുള്ളവര്‍ നിരപ്പായ സ്ഥലങ്ങളില്‍ നടക്കുക. കയറ്റം കയറി പതിവായി നടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment