കാഴ്ചയിലെന്ന പോലെ ഗുണത്തിലും ഏറെ മുന്നിലാണ് പര്‍പ്പിള്‍ കാബേജ്.
കാണാനേറെ അഴകുള്ള ഇലക്കറിയാണ് പര്‍പ്പിള്‍ കാബേജ്. ഇടത്തരം വലിപ്പത്തില്‍ മനോഹരമായ പര്‍പ്പിള്‍ നിറത്തില്‍ കാബേജ് വിളഞ്ഞു നില്‍ക്കുന്നതു കാണാന്‍ തന്നെയൊരു അഴകാണ്. തോട്ടത്തിലും പച്ചക്കറി കടയിലും ഈയിനം കാബേജ് ഇരിക്കുന്നതു കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. കാഴ്ചയിലെന്ന പോലെ ഗുണത്തിലും ഏറെ മുന്നിലാണ് പര്‍പ്പിള്‍ കാബേജ്.
1. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, കെ, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പര്‍പ്പിള്‍ കാബേജ് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മാറ്റുകയും ചര്‍മ്മത്തെ കൂടുതല്‍ ചെറുപ്പമാക്കുകയും ചെയ്യുന്നു.
2. കലോറി വളരെ കുറഞ്ഞൊരു ഭക്ഷണമാണിത്, ഇതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതു ധൈര്യമായി കഴിക്കാം.
3. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടിതില്‍, ഇതിനാല്‍ ശരീരത്തിന്റെ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു.
4. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ പര്‍പ്പിള്‍ ക്യാബേജ് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
5. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മര്‍ദ്ദം സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
6. വിറ്റാമിന്‍ സി, കെ, കാത്സ്യം, സിങ്ക് എന്നിവ ധാരാളമുണ്ട് പര്‍പ്പിള്‍ കാബേജില്‍, ഇവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment