ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ മറ്റ് നിരവധി വൈറ്റമിനുകളും ധാതുക്കളും ചിയ സീഡ്‌സില്‍ ധാരാളമുണ്ട്. ഇതിനാല്‍ പതിവായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
തടി കുറച്ചു ചെറുപ്പമായി ഇരിക്കാനുള്ള ടിപ്‌സുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. വിദഗ്ധരായ ഡോക്റ്റര്‍മാര്‍ മുതല്‍ ഈ രംഗവുമായി ഒരു ബന്ധമില്ലാത്തവര്‍ പോലും സമൂഹമാധ്യമങ്ങളില്‍ ഉപദേശികളാണ്. തടി കുറയ്ക്കാനുള്ള ടിപ്‌സുകളില്‍ പ്രധാനമാണ് ചിയ സീഡ്.
ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ മറ്റ് നിരവധി വൈറ്റമിനുകളും ധാതുക്കളും ചിയ സീഡ്‌സില്‍ ധാരാളമുണ്ട്. ഇതിനാല്‍ പതിവായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ചിയ സീഡ് സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു.
2. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചിയ സീഡ്‌സ് സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീന്‍ ഇവ ധാരാളം അടങ്ങിയ ഈ ചെറുവിത്തുകള്‍ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വര്‍ധിപ്പിക്കുന്നു.
3. ശരീരഭാരം നിയന്ത്രിക്കാന്‍ ചിയ സീഡ്‌സ് സഹായിക്കും. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ അടങ്ങിയ ചിയ സീഡ്‌സ് വിശപ്പ് അകറ്റാനും സഹായിക്കും.
4. വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുമ്പോള്‍ ജെല്‍ പോലുള്ള വസ്തുവായി മാറുന്ന ചിയ സീഡ് ദഹനം സാവധനത്തിലാക്കും. വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കും
5. ഒമേഗ ഫാറ്റി ആസിഡ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് സമ്പുഷ്ടമാണ് ചിയ സീഡ്‌സ്. ഇതു കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്ത സമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment