നിരവധിയിനം ചെറുധാന്യങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് ഇവയില്‍ പ്രധാനിയാണ് കുതിരവാലി. സ്വാദുകൊണ്ടും ഗുണം കൊണ്ടു മറ്റുള്ളവയേക്കാള്‍ ഒരുതൂക്കം മുന്നിലാണ് കുതിരവാലിയുടെ സ്ഥാനം.
ആരോഗ്യസംരക്ഷണത്തിനും പ്രമേഹം, രക്തസമര്‍ദം പോലുള്ള ജീവിത ശൈലി രോഗങ്ങളെ അകറ്റാനും ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള് കഴിക്കുന്നതു വര്‍ധിച്ചു വരുന്ന കാലമാണിത്. നമ്മുടെ പൂര്‍വികര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ചെറുധാന്യങ്ങള്‍ അരിക്കും ഗോതമ്പിനും വഴിമാറുകയായിരുന്നു. എന്നാല്‍ ഭക്ഷണം വിഷമയമായതോടെ രോഗങ്ങള്‍ വര്‍ധിച്ചു. ഇതോടെ വീണ്ടും ചെറുധാന്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. നിരവധിയിനം ചെറുധാന്യങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് ഇവയില്‍ പ്രധാനിയാണ് കുതിരവാലി. സ്വാദുകൊണ്ടും ഗുണം കൊണ്ടു മറ്റുള്ളവയേക്കാള്‍ ഒരുതൂക്കം മുന്നിലാണ് കുതിരവാലിയുടെ സ്ഥാനം.
നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇന്ത്യയിലും നേപ്പാളിലും കൃഷി ചെയ്തു ജനങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് കുതിരവാലി. ശരീരത്തിന് നല്ല ഊര്‍ജം നല്കുന്നതിനാല് ഉപവാസ സമയത്തെ ഭക്ഷണമാണ് ഉത്തരേന്ത്യയിലുള്ളവര്‍ ഉപയോഗിക്കുകയിതാണ്. നമ്മുടെ നാട്ടില്‍ അട്ടപ്പാടിയില്‍ കുതിരവാലി കൃഷി ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ ധാന്യം പതിവായി നല്കുന്ന ശീലം ഹിമാലയന്‍ താഴ്വരയിലെ ഗ്രാമങ്ങളിലുണ്ട്. ഏതു പ്രതികൂല കാലാവസ്ഥയിലും നല്ല വിളവ് തരുമെന്നതാണ് കുതിരവാലിയുടെ രീതി. കനത്ത വരള്‍ച്ചയെയും കീടങ്ങളെയും അതിജീവിച്ച് നല്ല വിളവ് നല്‍കും.
കംപ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാണ് ഇന്നത്തെ യുവത്വം. പലതരം അസുഖങ്ങളും വ്യാപകമാകാന്‍ കാരണം ശാരീരിക അധ്വാനമില്ലാത്ത ജോലി തന്നെയാണ്. സമയം നോക്കാതെയുള്ള ജോലിയും ഭക്ഷണവുമെല്ലാം യുവാക്കളുടെ ആരോഗ്യം നശിപ്പിക്കുന്നു. ഇതില്‍ നിന്നൊരു മോചനത്തിന് നല്ല ഭക്ഷണമാണ് കുതിരവാലി. ശരീരബലം ഉണ്ടാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും.
തൈറോയിഡ് പ്രശ്നങ്ങളെ പ്രതിരോധിക്കാനും നല്ലതാണ്. ധാരാളം നാരുകള്‍ ഉള്ളതിനാല്‍ പ്രമേഹം, മലബന്ധം എന്നിവയില്‍ നിന്ന് മുക്തി നേടാനും കരള്‍, വൃക്ക, പിത്തസഞ്ചി എന്നിവ വൃത്തിയാക്കാനും എന്ഡോെ്രെകനല് ഗ്രന്ഥികള്‍ക്ക് നല്ലതാണ്. മഞ്ഞപ്പിത്തം കുറയ്ക്കാനും കരളിനെ ശക്തിപ്പെടുത്താനും സഹായിക്കും.
നേരിട്ട് കഴിക്കാവുന്നതു പോലെ പലതരം വിഭവങ്ങളും കുതിരവാലി ഉപയോഗിച്ചു തയാറാക്കാം. കഞ്ഞിവച്ചു കുടിക്കാന്‍ ഏറെ നല്ലതാണ്. പൊടിയാക്കി പുട്ടും ദോശയും ഇഡ്ലിയുമെല്ലാം മുണ്ടാക്കാം. ധാരാളം കര്‍ഷകര്‍ ഇപ്പോള്‍ കുതിരവാലി കൊണ്ടുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഓര്‍ഗാനിക് സ്റ്റോറുകളിലെല്ലാം ഇവ ലഭ്യമാണിപ്പോള്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment