ആസ്റ്റര്‍ മിംസില്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറി വിഭാഗം വിപുലീകരിച്ചു

കേരളത്തിലെ സംമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി വിഭാഗം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

By Harithakeralam
2025-07-28

കോഴിക്കോട്: കേരളത്തിലെ സംമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി വിഭാഗം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തില്‍ ആദ്യമായി  അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ  Da Vinci Xi ഉള്‍പ്പെടുത്തിയാണ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചത് . യൂണിറ്റിന്റെ ഉദ്ഘാടനം  മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു.

വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികള്‍ നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവില്‍ സധാരണക്കാരായ  രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും  ചെയ്യുന്ന ആസ്റ്റര്‍ മിംസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതും, മാതൃകരാപരവുമാണെന്ന്  അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മിംസിലെ അത്യാധുനികമായ സജ്ജീകരണങ്ങള്‍ രോഗികള്‍ക്ക് വളരെ പെട്ടന്ന് ആശ്വാസമേകാന്‍ പ്രാപ്തമാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധതരം അവയവ മാറ്റ സര്‍ജറികള്‍, കാന്‍സര്‍ സംബന്ധമായ മുഴുവന്‍ സര്‍ജറികളും, ഗ്യാസ്‌ട്രോഎണ്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, കാര്‍ഡിയോ തൊറാസിക്, ഹെഡ് ആന്‍ഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സര്‍ജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുമെന്നും കൃത്യതയും സൂക്ഷ്മതയും നല്‍കുന്ന മോഡേണ്‍ ടെക്‌നോളജി, വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തില്‍ ഉണങ്ങുന്ന ചെറിയ മുറിവുകള്‍, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്,ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ ആശുപത്രി വാസം, തുടങ്ങിയവ ഇത്തരം റോബോട്ടിക് സര്‍ജറികളുടെ പ്രത്യേകതളാണെന്നും അതുകൊണ്ട് തന്നെ എത്ര സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും അനായാസം നടത്താമെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ്  സി എം എസ് ഡോ. അബ്രഹാം മാമന്‍ പറഞ്ഞു.

നിലവില്‍ അഞ്ഞൂറിലധികം റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ യൂണിറ്റിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കഴിയുമെന്നും  സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ ഡോ.രവി കുമാര്‍, ഡോ. കെവി ഗംഗാധരന്‍, ഡോ.സജീഷ് സഹദേവന്‍,ഡോ.സലീം വി പി, ഡോ.നാസര്‍ ടി, ഡോ.ബിജോയ് ജേക്കബ് , ഡോ. അഭയ് ആനന്ദ്, ഡോ.സുര്‍ദാസ് ആര്‍,ഡോ.അഭിഷേക് രാജന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs