ആശ്രയ സേവന കേന്ദ്രങ്ങള്‍ക്ക് തുടക്കം

സമയബന്ധിതമായി ആനുകൂല്യങ്ങളും സേവനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഈ സെന്റര്‍ സഹായകമാകും.

By Harithakeralam
2025-11-03

കര്‍ഷകന് കൃഷിയിടത്തില്‍  ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആശ്രയ സേവന കേന്ദ്രങ്ങളിലൂടെ  സാധിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ആശ്രയ കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം അണ്ടൂര്‍ക്കോണത്ത് വച്ച് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി ആനുകൂല്യങ്ങളും സേവനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഈ സെന്റര്‍ സഹായകമാകും.  കര്‍ഷകന്റെ അനുഭവത്തോടൊപ്പം വിവര സാങ്കേതികാടിസ്ഥാന ശാസ്ത്രീയ പരിപാലന മുറകള്‍ കൂടി ചേരുന്ന 'സ്മാര്‍ട്ട് കൃഷി' സാധ്യമാക്കാന്‍ 'ആശ്രയ' സേവന കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കും. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കാലാവസ്ഥയ്ക്കും വിപണിക്കും അനുയോജ്യമായ വിള തിരഞ്ഞെടുക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും മണ്ണൊലിപ്പും പോലുള്ള പ്രതിസന്ധികളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ സാധ്യമാകും.

വന്യമൃഗശല്യം തടയുന്നതിലും സാങ്കേതിക പരിഹാരങ്ങള്‍ വളരെയധികം ഫലപ്രദമാണ്. കേരളാ കൃഷി ഹബ്ബ് 'കതിര്‍' ആപ്പ്, അഗ്രിസ്റ്റാക്ക്, e-NAM, AIMS  തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ മുഖേനയുള്ള സേവനങ്ങളും ആശ്രയ കേന്ദ്രത്തിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി കര്‍ഷകന് വിരല്‍ത്തുമ്പില്‍ ഡിജിറ്റല്‍ കാര്‍ഷിക സേവനങ്ങള്‍ എത്തിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും ആദ്യഘട്ടമായി ഒരോ  കേന്ദ്രങ്ങള്‍ വീതം പ്രവര്‍ത്തനമാരംഭിക്കും.

കൊല്ലംശാസ്താകോട്ട കൃഷി ശ്രീ സെന്റര്‍, പത്തനംതിട്ടകവിയൂര്‍ കാര്‍ഷിക കര്‍മസേന, ആലപ്പുഴകരപ്പുറം ഹരിത കാര്‍ഷിക കര്‍മസേന, കോട്ടയംമീനച്ചില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, ഇടുക്കിചെണ്ടുമല്ലി കൃഷിക്കൂട്ടം, എറണാകുളംപാമ്പാക്കുട അഗ്രോ സര്‍വ്വീസ് സെന്റര്‍, തൃശ്ശൂര്‍വെളളാങ്ങല്ലൂര്‍ കാര്‍ഷിക സേവന കേന്ദ്രം, പാലക്കാട്‌നിള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, മലപ്പുറംവേങ്ങര ബ്ലോക്ക് കൃഷി ശ്രീ സെന്റര്‍, കോഴിക്കോട് ഇന്‍സെല്‍ അഗ്രോടെക് കൃഷിക്കൂട്ടം, വയനാട്പനമരം കാര്‍ഷിക കര്‍മസേന, കണ്ണൂര്‍പിണറായി കാര്‍ഷിക കര്‍മസേന, കാസറഗോഡ് അഗ്രോ സര്‍വീസ് സെന്റര്‍ പൂല്ലൂര്‍പെരിയ, എന്നിവയാണ് പ്രാരംഭമായി ആരംഭിക്കുന്ന മറ്റ് ആശ്രയ കേന്ദ്രങ്ങള്‍.  

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs