വായുവില്‍ വളരുന്ന ഉരുളക്കിഴങ്ങ്; പ്രമേഹ രോഗികള്‍ക്ക് ഉത്തമം: അറിയുമോ അടതാപ്പിനെ

മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.

By Harithakeralam
2025-09-19

ഉരുളക്കിഴങ്ങിന് നമ്മുടെ അടുക്കളയില്‍ വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ ഇതു കഴിച്ചാല്‍ അത്ര വലിയ ഗുണങ്ങളൊന്നുമുള്ളതായി ആരും പറയുന്നുമില്ല. ദോഷങ്ങള്‍ ഒരുപാട് ഉണ്ടുതാനും. എന്നാല്‍ ഉരുളക്കിഴങ്ങിനേക്കാളും സ്വാദും ഗുണങ്ങളുമുള്ളൊരു കിഴങ്ങ് നമ്മുടെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്നു. വലിയ പരിചരണമൊന്നുമില്ലാതെ നല്ല വിളവ് തരുന്ന അടതാപ്പ്.  കുറഞ്ഞ വിലയില്‍ ഉരുളക്കിഴങ്ങ് ധാരാളം ലഭിക്കാന്‍ തുടങ്ങിയതോടെ മറ്റു കിഴങ്ങ് വര്‍ഗങ്ങളെപ്പോലെ മലയാളിയുടെ അടുക്കളയുടെ പുറത്തായി അടതാപ്പിന്റെയും സ്ഥാനം. മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.

ഇറച്ചി കിഴങ്ങ്

എയര്‍ പൊട്ടറ്റോ എന്നാണ് അടതാപ്പിന്റെ വിദേശ നാമം. വള്ളിയില്‍ തൂങ്ങിക്കിടന്ന് വിളയുന്നതു കൊണ്ടാണിത്. ഇറച്ചി കാച്ചില്‍, ഇറച്ചി കിഴങ്ങ്, എന്നും പേരുണ്ട്. വചെറുകിഴങ്ങ്, നന കിഴങ്ങ് എന്നിവയുടെ ഇലയുമായീ നല്ല സാമ്യമുള്ളതാണ്. വള്ളിയിലെ ഓരോ ഇലഞെട്ടിലും കിഴങ്ങ് പിടിക്കും. മരങ്ങളില്‍ കയറ്റി വിട്ടും പന്തലിലും വേലിയിലും അടതാപ്പ് വളര്‍ത്താം. സാധാരണ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പത്തുമുതല്‍ അമ്പതു കിഴങ്ങുകള്‍വരെ ഒരു വള്ളിയില്‍ നിന്ന് ലഭിക്കാറുണ്ട്. കൂടാതെ താഴെ മണ്ണില്‍ നിന്നും അഞ്ചു മുതല്‍ പത്തു കിലോവരെയുള്ള കിഴങ്ങും ലഭിക്കും.

പ്രമേഹ രോഗികള്‍ക്കും നല്ലത്

ബീഫ്, കോഴിയിറച്ചി എന്നിവ കൊണ്ട് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഈ കിഴങ്ങ് ചേര്‍ക്കുന്ന രീതി കേരളത്തിലെ ചിലയിടങ്ങളിലുണ്ട്. ഗ്ലൂക്കോസിന്റെ അളവ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാമെന്നും പറയാറുണ്ട്. ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങുകളെക്കാള്‍ രുചി വള്ളികളിലെ കിഴങ്ങുകള്‍ക്കാണ്. വള്ളികളില്‍ ഉണ്ടാകുന്ന കായ്കള്‍ ഡിസംബര്‍ മാസത്തോടെ തനിയെ പൊഴിഞ്ഞു വീഴും. ഈ കായ്കള്‍ വിത്തിനായ് ഉപയോഗിക്കാം, പൊഴിഞ്ഞു വീണ കായ്കള്‍ തണലിലോ വെളിച്ചം കുറഞ്ഞ മുറികളിലോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞോ സൂക്ഷിച്ചാല്‍ വളരെ വേഗം മുളകള്‍വരും. മുള അരയടിയെങ്കിലും നീണ്ടുകഴിഞ്ഞാല്‍ മുളയോടോപ്പം വെളുത്ത വേരുകളും വന്നു തുടങ്ങും, ഇതാണ് നടാനുള്ള സമയം. മാര്‍ച്ച് മാസത്തില്‍ വേനല്‍മഴ കിട്ടുന്ന മുറയ്ക്ക് മുളവന്ന കിഴങ്ങുകള്‍ നടാം.

 

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs