അസിഡിറ്റി പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

അസിഡിറ്റിയുള്ളവര്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും താഴെ പറയുന്നവ പൂര്‍ണമായും ഒഴിവാക്കുക.

By Harithakeralam
2025-06-22

അസിഡിറ്റി അഥവാ പുളിച്ചു തേട്ടല്‍ പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. വലിയ ബുദ്ധിമുട്ടാണ് ഈ അവസ്ഥ നമുക്കുണ്ടാവുക. ജോലി ചെയ്യാനും സംസാരിക്കാനുമെല്ലാം ഈ പ്രശ്‌നം തടസം സൃഷ്ടിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ നിയന്ത്രിക്കാം. അസിഡിറ്റിയുള്ളവര്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും താഴെ പറയുന്നവ പൂര്‍ണമായും ഒഴിവാക്കുക.  

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍  വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, പക്ഷേ അവയുടെ ഉയര്‍ന്ന അളവിലുള്ള ആസിഡ് മൂലം പതിവായി രാവിലെ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിക്, അള്‍സര്‍ എന്നിവ വരാനുള്ള സാധ്യതയുണ്ട്.  

കോഫി

രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് കട്ടന്‍ കാപ്പി നമ്മുടെയെല്ലാം ശീലമാണ്. എന്നാലിത്  ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. വയറു വീര്‍ക്കല്‍, അസിഡിറ്റി, തുടങ്ങിയവയ്ക്ക് കാരണമാകാം.

മധുരപലഹാരങ്ങള്‍  

ശുദ്ധീകരിച്ച പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നു. ഇത് ആ ദിവസത്തെ നിങ്ങളുടെ ശരീരത്തിന്റെ എനര്‍ജി കുറയ്ക്കാന്‍ കാരണമാകുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ്, ദഹനക്കേട്, അല്ലെങ്കില്‍ കാലക്രമേണ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs