പരിസ്ഥിതി സൗഹൃദമായ ആഘോഷങ്ങളെന്ന സന്ദേശം നല്‍കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രിസ്മസ് കാലയളവില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ വീടുകളുടെ പൂന്തോട്ടങ്ങളെ ഹരിതാഭമായി നിലനിര്‍ത്താനുമിതു കാരണമാകും.
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് കഴിഞ്ഞാലും വീട്ടുമുറ്റത്ത് അഴകൊരുക്കാന്‍ ജീവനുള്ള ക്രിസ്മസ് ട്രീകളുമായി കൃഷിവകുപ്പ്. പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2023 മുതല്‍ സംസ്ഥാന കൃഷിവകുപ്പ് വിവിധ ഫാമുകള്‍ മുഖേന ജീവനുള്ള ക്രിസ്മസ് ട്രീകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി വരുന്നു. അരക്കേറിയ, തൂജാ, ഗോള്‍ഡന്‍ സൈപ്രസ് എന്നിങ്ങനെയുള്ള നിത്യഹരിത അലങ്കാര വൃക്ഷങ്ങളാണ് ആകര്‍ഷകമായ ചട്ടികളില്‍, അലങ്കരിക്കാന്‍ പാകമായി വളര്‍ത്തി, ക്രിസ്മ്‌സ് ട്രീകളായി കൃഷിവകുപ്പ് ഫാമുകളിലൂടെ വില്‍പ്പന നടത്തുന്നത്.
പരിസ്ഥിതി സൗഹൃദമായ ആഘോഷങ്ങളെന്ന സന്ദേശം നല്‍കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രിസ്മസ് കാലയളവില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ വീടുകളുടെ പൂന്തോട്ടങ്ങളെ ഹരിതാഭമായി നിലനിര്‍ത്താനുമിതു കാരണമാകും. പൈന്‍മരത്തെപ്പോലെ കോണാകൃതിയില്‍ വളരുന്ന മരങ്ങളില്‍ തട്ടുതട്ടായി ശാഖകള്‍ ഉണ്ടാകുന്ന അരക്കേറിയ, ഇളംപച്ചനിറത്തിലുള്ള ഗോള്‍ഡന്‍ സൈപ്രസ്, വളരെ കുറഞ്ഞ പരിചരണം ആവശ്യമുള്ള പിരമിഡ് ആകൃതിയില്‍ വളരുന്ന തൂജ എന്നീ ഇനങ്ങള്‍ ലാന്റ്‌സ്‌കേപ്പുകള്‍ക്ക് അനുയോജ്യവും ചെറിയ ചെടികള്‍ അകത്തളങ്ങള്‍ക്ക് അലങ്കാരവുമാകും. വിവിധ ജില്ലകളിലെ 25 ഫാമുകളിലായി രണ്ടായിരത്തോളം ക്രിസ്മസ് ട്രീകള്‍ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. തൈകള്‍ എച്ച്.ഡി.പി.ഇ/മണ്‍ചട്ടി എന്നിവയിലാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
1. തിരുവനന്തപുരം സ്‌റ്റേറ്റ് സീഡ് ഫാം, ചിറയന്‍കീഴ് 9383470299
2. കൊല്ലം ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, അഞ്ചല്‍ 9383470361
കോക്കനട്ട് നഴ്‌സറി, കരുനാഗപ്പള്ളി 9383470336
സ്‌റ്റേറ്റ് സീഡ് ഫാം, കൊട്ടാരക്കര 9383470336
സ്‌റ്റേറ്റ് സീഡ് ഫാം, കടയ്ക്കല്‍ 9383470334
3. പത്തനംതിട്ട: സ്‌റ്റേറ്റ് സീഡ് ഫാം, അടൂര്‍ 9383470516
4. ആലപ്പുഴ ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, മാവേലിക്കര 9383470691
5. കോട്ടയം ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, കോഴ 9383470721
സ്‌റ്റേറ്റ് സീഡ് ഫാം, കോഴ -9383470719
6. ഇടുക്കി സ്‌റ്റേറ്റ് വെജിറ്റബിള്‍ ഫാം, വണ്ടിപ്പെരിയാര്‍ 9383470834
7. എറണ്ണാകുളം: സ്‌റ്റേറ്റ് സീഡ് ഫാം, ആലുവ 9383471192
സ്‌റ്റേറ്റ് സീഡ് ഫാം, ഒക്കല്‍ 9383471193
കോക്കനട്ട് നഴ്‌സറി, വൈറ്റില 9383471194
ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, നേര്യമംഗലം 9383479915
8. തൃശ്ശൂര്‍ ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, ചേലക്കര 9383471433
സ്‌റ്റേറ്റ് സീഡ് ഫാം, കോടശ്ശേരി 9383471427
സ്‌റ്റേറ്റ് സീഡ് ഫാം, എടത്തുരുത്തി 9383471431
സ്‌റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി 9383471426
9. പാലക്കാട് സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡ്, പട്ടാമ്പി 04662212009
10. കോഴിക്കോട്: സ്‌റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി 04962512340
ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം, കൂത്താളി 9383471807
സ്‌റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര 9383471808
11. കണ്ണൂര്‍ കോക്കനട്ട് നഴ്‌സറി, പാലയാട് 9383472049
സ്‌റ്റേറ്റ് സീഡ് ഫാം, കാങ്കോല്‍ 9383472046
ഡിസ്ട്രിക് അഗ്രികള്‍ച്ചറല്‍ ഫാം തളിപ്പറമ്പ 9383472042
12. കാസര്‍ഗോഡ് കാഷ്യു പ്രോജനി ഓര്‍ച്ചാര്‍ഡ്, അതൂര്‍, ഗ്വാളിമുഖ 9383471972
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment