ഒരാളുടെ BMI 25നും 30-നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30ന് 30-ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും വേര്‍തിരിവില്ലാതെ ആധുനിക കാലത്തെ ജീവിതശൈലിയിലെല്ലാവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നവുമാണ് അമിതവണ്ണം. ലോകമെമ്പാടുമുള്ളവരുടെ അമിതവണ്ണത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള വഴികളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 4 ലോക അമിതവണ്ണ ദിനമായി ആചരിക്കുന്നു. 2026ലെ ഈ ദിനത്തിന്റെ പ്രമേയം 'അമിതവണ്ണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ 800 കോടി കാരണങ്ങള്‍' എന്നതാണ്.
ബോഡി മാസ് ഇന്‍ഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി അമിതവണ്ണമുള്ളവനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25നും 30-നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30ന് 30-ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. ഭക്ഷണത്തില്‍ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങള്‍ എന്നിവ ചേര്‍ന്നാണ് മിക്കവരിലും അമിതവണ്ണത്തിന് കാരണമാകുന്നത്. ചിലരിലെങ്കിലും ജനിതകകാരണങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും അമിതവണ്ണത്തിനുകാരണമാകാറുണ്ട്. യാതൊരു മുന്‍കരുതലും സ്വീകരിക്കാതെയും, ആരോഗ്യം ശ്രദ്ധിക്കാതെയുമുള്ള ഭക്ഷണ ശീലമാണ് ഒട്ടുമിക്കപേരെയും ഈ ദുരവസ്ഥയിലേക്ക് തള്ളിനീക്കുന്നത്.
നമ്മുടെ നാടുകളിലൊക്കെ എളുപ്പത്തില്‍ ലഭ്യമാകുന്ന ജങ്ക് ഫുഡ്സിന് പ്രധാനമായി നല്ല രുചിയാണ് അല്ലേ . അമിതവണ്ണത്തിനു കാരണമാകുന്ന ജങ്ക് ഫുഡ് ഭക്ഷണങ്ങള്‍ക്ക് നല്ല രൂപവും രുചിയും മാത്രമേ ഉള്ളൂ. ഉയര്‍ന്ന അളവിലുള്ള കലോറി, കൊഴുപ്പ്, സോഡ, പഞ്ചസാര ,കളര്‍/ രുചി തുടങ്ങിയവയ്ക്ക് വേണ്ടി ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍ ജങ്ക് ഫുഡില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യകരമായ പോഷകങ്ങളുടെ അളവ് വളരെ നാരുകളോ മറ്റ് ശരീരത്തിന് ആവശ്യമായ വസ്തുക്കള്‍ ഇല്ലതാനും. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആവശ്യമായ കലോറിയുടെ അളവ് ഈ ഭക്ഷണത്തിലൂടെ ലഭ്യമാവുന്നില്ല. ഉദാഹരണത്തിന്, ഫ്രെഞ്ച് ഫ്രൈകള്‍, ബര്‍ഗറുകള്‍, മിഠായികള്‍,വിവിധ തരം പാനീയങ്ങള്‍, ഐസ്ക്രീം, കുക്കികള്‍ തുടങ്ങി പുതിയ കാലത്തെ ന്യൂജന്‍ ഭക്ഷണങ്ങളിലെല്ലാം ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ക്കും, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഇടയാക്കും. ചീത്ത കൊളസ്ട്രോള്‍, ഫാറ്റ്, സോഡിയം എന്നിവയുടെ അമിതമായ ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു.
കൂടാതെ ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയിതിനാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് അലസത, നിഷ്ക്രിയത്വം, ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. കൊഴുപ്പുകളും മറ്റും ധമനികളില്‍ തടസ്സം സൃഷ്ടിക്കുകയും ഹൃദയാഘാത സാധ്യത കൂടുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി ഇത്തരം ഭക്ഷണങ്ങളുടെ തുടരെയുള്ള ഉപയോഗം മൂലം അവശ്യ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ശരീരത്തിന് ലഭ്യമാവാതാവുകയും വിവിധ പോഷകാഹാര കുറവുകള്‍ക്ക് ഇത് കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണക്രമീകരണവും വ്യായാമവുമാണ് അമിതവണ്ണം കുറയ്ക്കാനുള്ള പ്രതിവിധി. ഇവയ്ക്ക് പുറമെയായോ ഇവ ഫലിക്കാതെ വരുന്ന സമയത്ത് ശരീരം കൊഴുപ്പ് വലിച്ചെടുക്കുന്നത് കുറയ്ക്കുന്നതിനുള്ള മരുന്നുകളും ഉപയോഗിക്കാം. അമിതവണ്ണം ഗുരുതരമാവുകയാണെങ്കില്‍ ആമാശയത്തിന്റെയും കുടലിന്റെയും വ്യാപ്തം കുറയ്ക്കുക വഴി ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കുന്നത് കുറക്കാന്‍ ശസ്ത്രക്രിയ നടത്തുകയോ intragastric balloon സ്ഥാപിക്കുകയോ ചെയ്യുന്നതാണ് ഒബിസിറ്റി കുറയ്ക്കാന്‍ നല്കുന്ന ചികില്‍സകള്‍.
ഓര്‍ക്കുക പെട്ടെന്ന് തടി കുറക്കാന്‍ സഹായിക്കുന്ന 'ക്രാഷ് ഡയറ്റുകള്‍' (Crash Diets) ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.'ഇത്തരം ഡയറ്റുകള്‍ ചെയ്യുമ്പോള്‍ കുറയുന്നത് ശരീരത്തിലെ കൊഴുപ്പല്ല, മറിച്ച് പേശികളും ജലാംശവുമാണ്. ഭക്ഷണം പെട്ടെന്ന് കുറക്കുമ്പോള്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. പിന്നീട് സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ ശരീരം വേഗത്തില്‍ കൊഴുപ്പ് സംഭരിക്കുകയും തടി കൂടുകയും ചെയ്യുന്നു.കീറ്റോ ഡയറ്റ്, ഡിറ്റോക്സ് ക്ലെന്‍സിങ് തുടങ്ങിയവ ശാസ്ത്രീയമായ അറിവില്ലാതെ പിന്തുടരുന്നത് പോഷകാഹാരക്കുറവിനും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.
( കോഴിക്കോട് ആസ്റ്റര്‍ മിംസിലെ Senior Consultant - Endocrinology യാണ് ലേഖകന്‍)
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment