കിലോയ്ക്ക് വില ലക്ഷങ്ങള്‍; ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ചിനം തേനുകള്‍

നല്ല വില നല്‍കിയാല്‍പ്പോലും പലപ്പോഴും ശുദ്ധമായ തേന്‍ ലഭിച്ചെന്നു വരില്ല. ലോകത്ത് ഏറ്റവും വില കൂടി തേനുകള്‍ ഏതൊക്കെയെന്നു നോക്കാം.

By Harithakeralam
2025-09-02

പരിശുദ്ധമായ തേന്‍ ഔഷധത്തിന് തുല്യമാണ്. നിരവധി മരുന്നുകള്‍ തയാറാക്കാന്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. എന്നാല്‍ ശുദ്ധമായ തേന്‍ ലഭിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നല്ല വില നല്‍കിയാല്‍പ്പോലും പലപ്പോഴും ശുദ്ധമായ തേന്‍ ലഭിച്ചെന്നു വരില്ല. ലോകത്ത് ഏറ്റവും വില കൂടി തേനുകള്‍ ഏതൊക്കെയെന്നു നോക്കാം.  

1. ഹിമാലയന്‍ ഹണി

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹിമാലയന്‍ പര്‍വത ശിഖരങ്ങളില്‍ നിന്നു ശേഖരിക്കുന്ന തേനാണിത്.  ഔഷധ ഗുണങ്ങളുള്ള ഈ തേന്‍ ശേഖരിക്കുന്നത് സാഹസികമായ പക്രിയയാണ്. മലയോര ഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസികളാണ് ജീവന്‍ പണയം വച്ച് തേന്‍ ശേഖരിക്കുക. ഇതിനാല്‍ വിലയും നല്ല പോലെ കൂടുതലാണ്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ചെടികളില്‍ നിന്നും ശേഖരിക്കുന്ന ഇത്തരം തേനില്‍ മാലിന്യങ്ങളൊന്നും തന്നെയുണ്ടാകില്ല. പലതരം ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് ഇവ വിപണിയില്‍ എത്തിക്കുക. പരിപൂര്‍ണമായി ശുദ്ധമായ ഹിമാലയന്‍ ഹണിക്ക് കിലോഗ്രാമിന് 15,000 ഡോളര്‍  വരെ വില ലഭിക്കാറുണ്ട്.

2. സാന്റോറിനി തേന്‍

ഗ്രീസിലെ ദ്വീപില്‍ വളരുന്ന അപൂര്‍വമായ പൂക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തേനാണിത്. ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഈ തേനില്‍ അടങ്ങിയിട്ടുണ്ട്.  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനുമിത് ഉത്തമമാണ്. സവിശേഷമായ രുചിയാണ് ഈ തേനിനെ പ്രശസ്തമാക്കുന്നത്. വളരെ കുറച്ചു മാത്രമേ ഇവ ലഭിക്കുകയുമുള്ളൂ.

3. സിദ്ര ഹണി

സിദ്ര മരത്തിന്റെ പൂക്കളില്‍ നിന്നും ശേഖരിക്കുന്ന തേനാണിത്. കടും സ്വര്‍ണത്തില്‍ കാഴ്ചയില്‍ ഏറെ മമോഹരമാണ് ഈ തേന്‍. ഏറെ മധുരിക്കുന്ന രുചിയും ഗന്ധവും കൂടിയാകുമ്പോള്‍ സിദ്ര തേന്‍ ഏറെ വിശിഷ്ടമാകുന്നു. ഹൃദയത്തിന് കരുത്തേകാനും ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിക്കും ദഹനത്തിനും ഈ തേന്‍ കഴിക്കുന്നതു നല്ലതാണ്. യെമനാണ് സിദ്ര ഹണിയുടെ പ്രധാന ഉത്പാദക രാജ്യം. സൗദി അറേബ്യ, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സിദ്ര മരത്തില്‍ നിന്നും തേന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നമ്മുടെ രാജ്യത്ത് ഈയിനം തേന്‍ ഉത്പാദിപ്പിക്കുന്നത്. കിലോയ്ക്ക് 8500 ഡോളര്‍ വരെ വില ലഭിക്കാറുണ്ട് ഇവയ്ക്ക്.  

4. എല്‍വിഷ് ഹണി

തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള തേനാണിത്.  സുഗന്ധത്തിനും പരിശുദ്ധിക്കും പേരുകേട്ട ഇത് ആഗോളതലത്തില്‍ തേനിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്നാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വേര്‍തിരിച്ചെടുക്കുന്ന ഈ തേന്‍ തുര്‍ക്കിയിലെ ആര്‍ട്വിന്‍ സിറ്റിയില്‍ 1800 മീറ്റര്‍ താഴ്ചയുള്ള ഒരു ഗുഹയില്‍ നിന്നാണ് ലഭിക്കുന്നത് ശേഖരിക്കുന്നത്. കിലോയ്ക്ക് ആറു മുതല്‍ ഒമ്പത് ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് വില.

5. മനൂക്ക ഹണി  

ന്യൂസിലന്‍ഡിലെ മനൂക്ക മരങ്ങളില്‍ പൂക്കളില്‍ നിന്നും ശേഖരിക്കുന്ന തേനാണ് മനുക്ക ഹണി എന്ന പേരില്‍ ലോക പ്രശസ്തമായത്. സാധാരണ തേനിനേക്കാള്‍ മധുരവും കട്ടിയും ഇതിനുണ്ടാകും. ലെപ്‌തോസ്‌പെറിന്‍, ഫിനോളിക് ഘടകങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള അപൂര്‍വ രാസഘടകങ്ങള്‍ ഇതിലുണ്ട്. 2018 മുതല്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പ്രത്യേക പരിശോധന നടത്തി തേന്‍ ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ബാക്റ്റീരിയകളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ളതിനാല്‍ പൊള്ളിയ മുറിവുകള്‍ ഉണങ്ങാനെല്ലാം ഉപയോഗിക്കും. പല്ലുകളുടെ ആരോഗ്യത്തിനും മനുക്ക ഹണി നല്ലതാണെന്നാണ് പറയപ്പെടുന്നത്.  വില കിലോയ്ക്ക് നാലു ലക്ഷത്തോളം ഇന്ത്യന്‍ രൂപ.  

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs