ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാവുന്ന സീസനാണ് തണുപ്പുകാലം. ഏതു പ്രായക്കാര്‍ക്കും ഇക്കാലത്ത് ചര്‍മത്തിനു പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാം. ഇതിനെ കുറച്ചൊക്കെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
1. മധുരക്കിഴങ്ങ് ഇക്കാലത്ത് കഴിക്കാന്‍ ഏറെ നല്ലതാണ്. ആരോഗ്യത്തിനും ചര്‍മത്തിനുമേറെ ഗുണം നല്‍കുന്ന മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പാദത്തിനും ചര്‍മത്തിന് തിളക്കമുണ്ടാകാനും സഹായിക്കും.
2. ശീതകാല പച്ചക്കറികളില്‍ പ്രധാനിയാണ് കാരറ്റ്. ചര്‍മാരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ടിതില്‍. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും നിറം നല്‍കാനുമെല്ലാം ഇതേറെ മികച്ചതാണ്.
3. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല പഴമാണ് ഓറഞ്ച്. വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം. ഇതിനാല്‍ തന്നെ ചര്‍മത്തിന് നിറവും തിളക്കവും ഉന്മേഷവും നല്‍കാന്‍ ഇതേറെ നല്ലതാണ്.
4. തണുപ്പ് കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് ചീര. ഇതിലെ പോഷകങ്ങള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment