ചില ഭക്ഷണങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കരുത്, ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക.
വെള്ളം നല്ല പോലെ കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. ദഹനത്തിനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും വെള്ളം സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കരുത്, ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക.
നിറയെ ജലാംശമടങ്ങിയ പഴമാണ് തണ്ണിമത്തന്‍. ഏകദേശം 96 ശതമാനവും വെള്ളമാണ് തണ്ണിമത്തനില്‍. എന്നാല്‍ തണ്ണിമത്തന്‍ കഴിച്ചു കഴിഞ്ഞ ഉടനെ വെള്ളം കുടിക്കരുത്. ഇതു കഴിക്കുമ്പോള്‍ തന്നെ ആവശ്യത്തിന് ജലം ആമാശയത്തിലെത്തിയിട്ടുണ്ടാവും. വെള്ളവും കൂടി കുടിച്ചാല്‍ ദഹനരസങ്ങളെ അത് നേര്‍പ്പിക്കും. ഇത് ഭക്ഷണം വിഘടിക്കുന്നതു സാവധാനത്തിലാക്കും. തണ്ണിമത്തന്‍ കഴിച്ചൊരു അരമണിക്കൂറിന് ശേഷം മാത്രമേ വെള്ളം കുടിക്കാവു.
പണി പാലും വെള്ളത്തില്‍ കിട്ടുമെന്നു പറയാറില്ലേ... പാല്‍ കുടിച്ച് ഉടനേ വെള്ളം കുടിച്ചാല്‍ പണി കിട്ടും. പാലിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളെ വെള്ളം നേര്‍പ്പിക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. പാല്‍ കുടിച്ച് 30-40 മിനിട്ടിന് ശേഷം മാത്രം വെള്ളം കുടിക്കുക.
നല്ല ചൂടുള്ള കപ്പലണ്ടി കൊറിക്കുന്നതു നമുക്കൊരു ശീലമാണ്. പ്രോട്ടീന്‍ ധാരാളമുള്ള കപ്പലണ്ടി കഴിച്ച ഉടനെ വെള്ളം കുടിക്കുന്നതു ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിലക്കടലയെ ദഹിപ്പിക്കുന്നത് വെള്ളം ന്ദഗതിയിലാക്കും. നിലക്കടല കഴിച്ച ശേഷം കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കഴിഞ്ഞേ വെള്ളം കുടിക്കാവൂ.
വാഴപ്പഴം കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ഓക്കാനത്തിനും ദഹനക്കേടിനും കാരണമാകും. വാഴപ്പഴം ദഹിക്കാന്‍ ദഹന എന്‍സൈമുകളും വയറിലെ ആസിഡുകളും ആവശ്യമാണ്. വെളളം കുടിക്കുമ്പോള്‍ ഇവയെല്ലാം നേര്‍ത്തുപോകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment