കരളിന് കരുത്തു പകരാന്‍ പച്ചക്കറികള്‍

കരളിന് കരുത്തു പകരാന്‍ കഴിക്കേണ്ട പച്ചക്കറികള്‍ ഇവയാണ്.

By Harithakeralam
2025-11-17

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഇന്നു യുവാക്കള്‍ക്കിടയില്‍ വ്യാപകമാണ്. ഭക്ഷണം തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. ഹോട്ടല്‍ ഭക്ഷണം വ്യാപകമായി കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. കൃത്യമായി കണ്ടെത്തി ചികിത്സിച്ചിട്ടില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിതു വഴിവയ്ക്കും. കരളിന് കരുത്തു പകരാന്‍ കഴിക്കേണ്ട പച്ചക്കറികള്‍ ഇവയാണ്.

ബീറ്റ്‌റൂട്ട്

നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് രക്തയോട്ടം എളുപ്പത്തിലാക്കും, അവയവങ്ങളിലെ വിഷാംശം നീക്കം ചെയ്യും.  പിത്തരസത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. കൊഴുപ്പിനെ ഇല്ലാതാക്കി കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍, കടല എന്നിവയില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്.  ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യും.  ദഹനം നല്ല രീതിയിലാക്കാനും  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിര്‍ത്താനും കഴിയും.  

വെളുത്തുള്ളി

വെളുത്തുളളിയിലെ സള്‍ഫര്‍ സമ്പന്നമായ സംയുക്തങ്ങള്‍ക്ക് കരള്‍ കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയും.

ചീര

പതിവായി ചീര കഴിക്കുന്നത് ഫാറ്റിലിവര്‍ രോഗത്തിനുള്ള ഉത്തമ ചികിത്സയാണ്. ഇലക്കറികള്‍ കരളില്‍ പിത്തരസ ഉത്പാദനം വര്‍ധിപ്പിക്കും, കൊഴുപ്പിനെ അലിയിച്ച് കളയുകയും മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs