മരുന്നിനൊപ്പം ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തൈറോയ്ഡിനെ നമുക്ക് വരുതിയിലാക്കാം. ഇതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഇവയാണ്.
പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യമാണ് തൈറോയ്ഡ്. സ്ത്രീകളിലും ചിലപ്പോഴൊക്കെ പുരുഷന്‍മാരിലും തൈറോയ്ഡ് കുഴപ്പമുണ്ടാകും. മരുന്നിനൊപ്പം ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തൈറോയ്ഡിനെ നമുക്ക് വരുതിയിലാക്കാം. ഇതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഇവയാണ്.
1. ഒരു ഗ്ലാസ് വെള്ളത്തില്‍ ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ച ശേഷം ചെറു ചൂടില്‍ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ കല്ലുപ്പില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മികച്ചതാണ്.
2. സിങ്ക്, അയണ്‍, ആന്റിഓക്‌സിഡന്റ് എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങ. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ലെവലുകള്‍ നിയന്ത്രിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യും. മുരിങ്ങ വിഭവങ്ങള്‍ കഴിക്കുന്നതും മുരിങ്ങ ചായ കുടിക്കുന്നതും നല്ലതാണ്.
3. തൈറോയ്ഡിലെ T4 സജീവ ഹോര്‍മോണിനെ t3 ഹോര്‍മോണാക്കി മാറ്റാന്‍ ജീരകം, മല്ലി, പെരുംജീരകം എന്നിവയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും. ഇവ രാത്രിയില്‍ വെള്ളത്തിലിട്ട ശേഷം രാവിലെ കുതിര്‍ത്ത ആ വെള്ളം ചൂടാക്കി കുടിക്കുന്നത് നല്ലതാണ്.
4. ഇലക്ട്രോലൈറ്റുകളാല്‍ സമ്പന്നമായ തേങ്ങാവെള്ളത്തില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് തൈറോയ്ഡ് നിയന്ത്രണത്തിനു നല്ലതാണ്.
5. അശ്വഗന്ധ വെള്ളമാണ് മറ്റൊന്ന്. ഇത് t4 t3 ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഇതിനായി ഒരു ചെറിയ വേര് അര ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ക്കുക ശേഷം കുടിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment