ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തുന്നതാണ് ഉചിതം. വീട്ടിനകത്ത് തൂക്ക് ചട്ടിയില്‍ വളര്ത്താനേറെ നല്ലതാണ്.
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു പോലെയാണ് കാഴ്ചയില്‍. അല്‍പ്പം പരിചരണം നല്കിയാല് നല്ല പോലെ വളരുന്ന ചെടിയില്‍ വെളുത്ത പൂക്കളുമുണ്ടാകും.
നേരിട്ടു വെളിച്ചം ലഭിക്കുന്നതിനേക്കാള്‍ പരോക്ഷമായ വെയിലിനോടാണ് താത്പര്യം. ഇതിനാല്‍ ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തുന്നതാണ് ഉചിതം. വീട്ടിനകത്ത് തൂക്ക് ചട്ടിയില്‍ വളര്ത്താനേറെ നല്ലതാണ്.സെനെസിയോ റൗലിയാനസ്' (Senecio rowleyanus) അല്ലെങ്കില്‍ 'ക്യൂറിയോ റൗലിയാനസ്' (Curio rowleyanus) എന്നും പേരുണ്ട്. തെക്കേ ആഫ്രിക്കയില്‍ നിന്നുമാണ് ഈ ചെടിയുടെ ഉത്ഭവം. ചിലപ്പോള്‍ കറുവപ്പട്ടയുടെ മണമുള്ള വെളുത്ത പൂക്കള്‍ ഉണ്ടാകാം. വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിക്ക് ഈര്‍പ്പം വളരെക്കുറച്ചു മതി.
മണ്ണിന്റെ ഈര്‍പ്പം പൂര്‍ണ്ണമായി ഉണങ്ങിയതിനു ശേഷം മാത്രം നനയ്ക്കുക. അമിതമായി നനയ്ക്കുന്നത് ഇലകള്‍ മഞ്ഞളിക്കാനും അഴുകാനും കാരണമാകും എളുപ്പത്തില്‍ വെള്ളം വാര്‍ന്നുപോകുന്ന മണ്ണ് വേണം നടീല്‍ മിശ്രിതമായി ഉപയോഗിക്കാന്‍. കുട്ടികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണം, കാരണം ഇലകള്‍ക്ക് ചെറിയതോതില്‍ വിഷാംശമുണ്ട്. ഇതു വയറ്റിലെത്തിയാല് ഛര്‍ദി പോലുള്ള പ്രശ്നങ്ങളുണ്ടാകാം.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്ട്ടന് തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്ട്ടന് ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment