പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വൃദ്ധന്റെ താടി, മുത്തച്ഛന്റെ താടി എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നുണ്ട്. വള്ളിയില്‍ നിറയെ ഇലകളായി താഴേക്ക് വളരുന്നതിനാലാണിത്.

By Harithakeralam
2025-12-28

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍ ഏതെങ്കിലും മരത്തിലും വീട്ടിനുള്ളില്‍ തൂക്കിയിട്ടും ഇവ വളര്‍ത്താം. വൃദ്ധന്റെ താടി, മുത്തച്ഛന്റെ താടി എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നുണ്ട്. വള്ളിയില്‍ നിറയെ ഇലകളായി താഴേക്ക് വളരുന്നതിനാലാണിത്.

ഒന്നോ അതിലധികമോ നേര്‍ത്ത തണ്ടുകള്‍ അടങ്ങിയിരിക്കും ഇവയില്‍.  2-6 സെന്റീമീറ്റര്‍  നീളവും 1 മില്ലീമീറ്റര്‍  വീതിയുമുള്ള നേര്‍ത്ത, വളഞ്ഞ അല്ലെങ്കില്‍ ചുരുണ്ട, കനത്ത ശല്‍ക്കങ്ങളുള്ള ഇലകളുണ്ടാവും. അവ  ചങ്ങല പോലെ  താഴേക്ക് വളരുന്നു, 6 മീറ്ററോളം നീളത്തില്‍ ഇവ വളരും. ചാര നിറം കലര്‍ന്ന പച്ച നിറത്തിലുള്ള ഇലകളായിരിക്കും ചെടിയിലുണ്ടായിരിക്കുക. പച്ചയോ നീലയോ കലര്‍ന്ന ചാരനിറത്തിലുള്ള വളരെ ചെറിയ പൂക്കളാണ് ഇവയിലുണ്ടാകുക.

വേരുകള്‍ ഇല്ലെന്നതാണ് ഈ ചെടിയുടെ പ്രധാന പ്രത്യേകത. അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ നിന്നോ മഞ്ഞില്‍ നിന്നോ മഴയില്‍ നിന്നോ ആണിവ വെള്ളം ആഗിരണം ചെയ്യുന്നത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമോ  ഭാഗികമായ തണലോ ആണിതിന് ഏറ്റവും അനുയോജ്യം. വായുവില്‍ നിന്ന് വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാന്‍ സഹായിക്കുന്ന ചെറിയ ശല്‍ക്കങ്ങള്‍ ഇവയിലുണ്ട്.

കാര്‍ പോര്‍ച്ച്, വീട്ടിനുള്ളിലെ അകത്തളങ്ങള്‍, നടുമുറ്റം, ഗെയ്റ്റിന് സമീപമൊക്കെ മനോഹരമായി പച്ചപ്പ് നിറയ്ക്കാന്‍ ഇവ വളര്‍ത്താം. പൂന്തോട്ടത്തില്‍ ചെറിയൊരു മാവോ പ്ലാവോ ഉണ്ടെങ്കില്‍ അവയില്‍ വളര്‍ത്തിയാലും നല്ല ഭംഗിയായിരിക്കും. നല്ല വായു സഞ്ചാരമുള്ള സ്ഥലം വേണമെന്നു മാത്രം. വളങ്ങളും വെള്ളവും സ്േ്രപ ചെയ്തു നല്‍കിയാല്‍ മതി. നല്ല പരിചരണം ആവശ്യമുള്ള ചെടിയാണ്. ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ ഇവ വളര്‍ന്നു തുടങ്ങിയാല്‍ ധാരാളമെത്തും. ഇവയെ നശിപ്പിക്കണം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs