പയര്‍, കാബേജ് -കോളിഫഌവര്‍ പോലുള്ള ശീതകാല പച്ചക്കറികള്‍, കുരുമുളക് എന്നിവയെല്ലാമിപ്പോള്‍ കീടങ്ങളുടെ ആക്രമണം കാരണം നാശത്തിന്റെ വക്കിലാണ്.
കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖല വലിയ പ്രതിസന്ധി അനുഭവിക്കുകയാണ്. കീടങ്ങളും രോഗങ്ങളും വലിയ രീതിയില്‍ പച്ചക്കറികളെയും പഴവര്‍ഗങ്ങളെയും ആക്രമിക്കുന്നു. പലപ്പോഴും ജൈവരീതിയില്‍ കീടനാശിനി പ്രയോഗം നടത്തിയതു കൊണ്ടു മാത്രം ഫലം കണ്ടെന്നു വരില്ല. ചെറിയ അളവില്‍ രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും. പയര്‍, കാബേജ് -കോളിഫഌവര്‍ പോലുള്ള ശീതകാല പച്ചക്കറികള്‍, കുരുമുളക് എന്നിവയെല്ലാമിപ്പോള്‍ കീടങ്ങളുടെ ആക്രമണം കാരണം നാശത്തിന്റെ വക്കിലാണ്.
പയറില്‍ മുഞ്ഞയുടെ ആക്രമണമാണ് പ്രധാന പ്രശ്‌നം. ഇവയെ കണ്ടാല്‍ ഉടനെ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് കൊടുക്കുക. രൂക്ഷമാണെങ്കില്‍ 2 ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ ഫ്‌ലോണിക്കാസിഡ് 50% 4WG ഗ്രാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക.
കുരുമുളക് വള്ളിയില്‍ മണികള്‍ മൂത്ത് തുടങ്ങുന്ന സമയമാണിപ്പോള്‍. ഇതിനിടെ ദ്രുതവാട്ടം വലിയ രീതിയില്‍ കുരുമുളകില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഫൈറ്റോഫ് തോറ എന്ന കുമിളാണ് രോഗം പടര്‍ത്തുന്നത്. വള്ളികള്‍ എളുപ്പത്തില്‍ വാടിപ്പോയ ചെടി നശിക്കും. ആക്രമണം തടയാന്‍ ബോഡോ മിക്‌സ്ച്ചര്‍ 1 % വീര്യത്തില്‍ തളിക്കുക. കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക.
നവംബര്‍ ആദ്യവാരം നട്ട കാബേജ്/കോളിഫ്‌ലവര്‍ എന്നിവ നല്ല പോലെ വളര്‍ന്നു തുടങ്ങിയിട്ടുണ്ടാകും. ഈ സമയത്താണ് തല അഴുകല്‍ രോഗം വരുന്നത്. നിയന്ത്രിക്കാന്‍ െ്രെടക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുക. സ്യൂഡോമൊണാസ് (20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ഇടക്കിടക്ക് തളിക്കുക. രോഗബാധ രൂക്ഷമാണെങ്കില്‍ മാങ്കോസെബ് 25 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment