ഇന്ത്യയില്‍ എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്ന കിഴങ്ങ് വര്‍ഗമാണ് ഉരുളക്കിഴങ്ങ്. ഏതു സ്ഥലത്ത് എത്തിയാലും അവിടെയുള്ള ആളായി മാറുന്ന വസ്തുവാണിത്. സാമ്പാറിലും ഇറച്ചിക്കറിയും തോരനായും വറുത്ത് ചിപ്‌സാക്കിയുമെല്ലാം നാം ഉരുളക്കിഴങ്ങ് കഴിക്കാറുണ്ട്. എന്നാല്‍ പ്രമേഹമുളളവര്‍ ഇതു കഴിക്കാമോ...? പലര്‍ക്കുമുള്ള സംശയമാണിത്.
നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാല്‍ പ്രമേഹം വരാന്‍ നിരവധി കാരണങ്ങളുണ്ട്. ഇതിനാല്‍ പ്രമേഹമുള്ളവരും ഈ അവസ്ഥ വരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നവരും ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നില്ല.
എന്നാല്‍ ഉരുളക്കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലാണ്. ഇത് ശരീരത്തില്‍ ഗ്ലൂക്കോസായി മാറും. ഇത് അവയെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഭക്ഷണമാക്കി മാറ്റുന്നു. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. വലിയ അളവില്‍ തുടര്‍ച്ചയായി കഴിക്കുന്നും ചിപ്‌സ് രൂപത്തില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. പ്രമേഹമുള്ളവര്‍ ഇത്തരത്തില്‍ ഉരുളക്കിഴങ്ങ് കഴിക്കരുത്.
പ്രോട്ടീനും നാരുകളുമുള്ള തൈര്, പച്ചക്കറികള്‍ അല്ലെങ്കില്‍ പരിപ്പ് പോലുള്ള ഭക്ഷണങ്ങളുമായി ഉരുളക്കിഴങ്ങ് സംയോജിപ്പിക്കുന്നത് നല്ലതാണ്. രക്തത്തിലേക്ക് പഞ്ചസാരയുടെ അളവ് ഉയരുന്നത് മന്ദഗതിയിലാക്കും. ഇതിനാല്‍ ഉരുളക്കിഴങ്ങ് ഈ രീതിയില്‍ കഴിക്കാന്‍ ശ്രമിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment