ഇത്തരക്കാര്‍ പൈനാപ്പിള്‍ കഴിക്കരുത്

എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് ചിലരില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കും.

By Harithakeralam
2025-11-27

സ്വാദും അതു പോലെ ഗുണങ്ങളും ഒത്തിരിയുള്ള പഴമാണ് പൈനാപ്പിള്‍. നമ്മുടെ കാലാവസ്ഥയില്‍ പൈനാപ്പിള്‍ ധാരാളമുണ്ടാകും. വേനല്‍ക്കാലത്ത് ശരീരം തണുക്കാന്‍ ഏറെ നല്ലതാണ് പൈനാപ്പിള്‍ ജ്യൂസ്. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് ചിലരില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കും. താഴെ പറയുന്ന പ്രശ്‌നങ്ങളുള്ളവര്‍ പൈനാപ്പിള്‍ കഴിക്കരുത്.

1. രക്ത സമര്‍ദം കൂടുതലുള്ളയാളുകള്‍ ഒരിക്കലും പൈനാപ്പിള്‍ കഴിക്കരുത്. തലവേദന, തലകറക്കം, ഹൈപ്പര്‍ടെന്‍സിവ് പ്രതിസന്ധി എന്നിവ ഇതുമൂലമുണ്ടാകാം. ഉയര്‍ന്ന പൊട്ടാസ്യം കൈതച്ചക്കയിലുണ്ട്.

2. പല്ല് സംബന്ധിച്ച പ്രശ്‌നമുള്ളവര്‍ പൈനാപ്പിള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അമ്ലസ്വഭാവമുള്ളതാണ് കൈതച്ചക്ക. മോണവീക്കം, അല്ലെങ്കില്‍ വായ്പ്പുണ്ണ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകാം.

3. ദഹന പ്രശ്‌നങ്ങളുള്ളവര്‍ പൈനാപ്പിള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. ഇതിലുള്ള ഓര്‍ഗാനിക് ആസിഡുകള്‍ക്കൊപ്പം ബ്രോമലൈന്‍ പോലുള്ളവ വയറിനും കുടലിനും പ്രശ്‌നങ്ങളുണ്ടാക്കും. ഗ്യാസ്‌െ്രെടറ്റിസ്, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

4. അലര്‍ജി പ്രശ്‌നങ്ങളുള്ളവരും സൂക്ഷിച്ചു വേണം കൈതച്ചക്ക ഉപയോഗിക്കാന്‍. വായിലും ചുണ്ടിലും ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

5. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ കൈതച്ചക്ക കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. മരവിപ്പ്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs