കീടങ്ങളെ തുരത്താന്‍ ഉള്ളിത്തൊലി ലായനി

ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ തൊലിയും അവശിഷ്ടങ്ങളും ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി ഉപയോഗിച്ചു കീടങ്ങളെ തുരത്താം.

By Harithakeralam
2025-11-03

ഏതു കാലാവസ്ഥയിലും പച്ചക്കറികളെ ആക്രമിക്കാന്‍ കീടങ്ങളെത്തും. രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതു മനുഷ്യനും മണ്ണിനും  വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിനൊരു പരിഹാരമാണ് ഉള്ളിത്തൊലി ലായനി. നമ്മുടെ അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ തൊലിയും അവശിഷ്ടങ്ങളും ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി ഉപയോഗിച്ചു കീടങ്ങളെ തുരത്താം.

രൂക്ഷ ഗന്ധവും പോഷകങ്ങളും  

രൂക്ഷ ഗന്ധമുള്ള സള്‍ഫര്‍ സംയുക്തങ്ങളും പോഷക ഘടകങ്ങളും ഉള്ളിത്തൊലിയിലുണ്ട്.  മുഞ്ഞ, വെള്ളീച്ച, കായീച്ചകള്‍, ഉറുമ്പുകള്‍ തുടങ്ങിയ കീടങ്ങളെ അകറ്റാനിതു പ്രയോഗിക്കുന്നതു സഹായിക്കും. ഇതിനൊപ്പം അടുക്കളയിലെ മാലിന്യ നിര്‍മാര്‍ജനവും നടക്കും.

തയാറാക്കുന്ന രീതി

ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ തൊലികളിടുക.  ഈ പാത്രം നന്നായി അടച്ച് ഒരാഴ്ച സൂക്ഷിക്കുക. വെയിലുള്ള സ്ഥലത്ത് ഒരിക്കലും വയ്ക്കരുത്. ഒരാഴ്ചയ്ക്ക് ശേഷം, ലായനിയിലുള്ള തൊലികളെല്ലാം നന്നായി പിഴിഞ്ഞെടുത്തതിനു ശേഷം നന്നായി അരിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ സോപ്പ് ലായനി കൂടി ഇതിലേക്ക് ചേര്‍ക്കുക. ചെടികളില്‍ ലായനി പറ്റിപ്പിടിച്ചിരിക്കാന്‍ സോപ്പ് ഉപയോഗിക്കുന്നതു സഹായിക്കും.  

പ്രയോഗിക്കേണ്ട രീതി

മുഞ്ഞ, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍  ഇലകളുടെ അടിഭാഗത്താണ് ഒളിച്ചിരിക്കുക. ഇതിനാല്‍, ഇലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും നന്നായി നനയുന്ന രീതിയില്‍ സ്‌പ്രേ ചെയ്യുക. വൈകുന്നേരം പ്രയോഗിക്കുന്നതാണ് നല്ലത്. അതു പോലെ മഴയുള്ള ദിവസവും പ്രയോഗിക്കരുത്. കീടങ്ങളുടെ ആക്രമണം രൂക്ഷമാണെങ്കില്‍, ആദ്യത്തെ മൂന്ന് ദിവസം തുടര്‍ച്ചയായി വൈകുന്നേരം സ്‌പ്രേ ചെയ്യുക. അതിനുശേഷം, കീടങ്ങളുടെ സാന്നിധ്യം അനുസരിച്ച് ഒരാഴ്ചയില്‍ ഒരിക്കല്‍ സ്‌പ്രേ ചെയ്യുന്നത് പതിവാക്കുക. ഇത് കീടങ്ങള്‍ വീണ്ടും വരുന്നത് തടയും.  

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs