സമൂഹത്തില്‍ നാം നാണം കെടുന്നതിന് കാരണമാകുന്ന വായ്‌നാറ്റം തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും
നമ്മുടെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. വായയിലുണ്ടാകുന്ന രോഗങ്ങള്‍, ശുചിത്വം പാലിക്കാത്തത്, വയറിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് വായ്‌നാറ്റത്തിനു കാരണം. സമൂഹത്തില്‍ നാം നാണം കെടുന്നതിന് കാരണമാകുന്ന വായ്‌നാറ്റം തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും. ഇതിനൊപ്പം ഡോക്റ്ററെ കണ്ട് പരിശോധന നടത്തുകയും വേണം.
1. നല്ല പോലെ വെള്ളം കുടിക്കുക. ദഹനം കൃത്യമായി നടക്കാന്‍ വെള്ളം ആവശ്യത്തിനു വേണം.
2. തൈര് അല്ലെങ്കില്‍ കെഫീര്‍ പോലുള്ള പ്രോബയോട്ടിക്‌സ് ചേര്‍ക്കുക. കുടലിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.
3. വാരിവലിച്ചു ഭക്ഷണം കഴിക്കരുത്. സാവധാനം ചവയ്ച്ചരച്ച് മാത്രം ഭക്ഷണം കഴിക്കുക.
4. സള്‍ഫര്‍ അടങ്ങിയ ധാരാളം ഭക്ഷണങ്ങള്‍ ഒരേസമയം കഴിക്കരുത്. ഇതു വയറ്റില്‍ പ്രശ്‌നമുണ്ടാക്കും.
5. ഓട്‌സ്, വാഴപ്പഴം തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക.
6. സോഡ, കൃത്രിമ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം നിര്‍ത്തുക.
7. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ പാടില്ല. ഇതിനാല്‍ രാത്രി ഭക്ഷണം നേരത്തെ കഴിക്കുക.
8. രണ്ടു നേരം പല്ല് തേക്കുക. നല്ല പോലെ വായ കഴുകുകയും ചെയ്യുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment