പ്രഭാതത്തില്‍ നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങള്‍

ഉറക്കം കഴിഞ്ഞ് എണീറ്റു നാം പതിവായി ചെയ്യുന്ന ചില കാര്യങ്ങള്‍ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കും.

By Harithakeralam
2025-11-18

പല കാര്യങ്ങള്‍ കൊണ്ടു പ്രഭാതം മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസം തുടങ്ങുന്നതു മുതല്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ ആരോഗ്യത്തിനെ ബാധിക്കും. ഇതിനു തുടക്കം കുറിക്കുന്നതു അതിരാവിലെയാണ്. ഉറക്കം കഴിഞ്ഞ് എണീറ്റു നാം പതിവായി ചെയ്യുന്ന ചില കാര്യങ്ങള്‍ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കും.

1. വെള്ളം കുടിക്കല്‍

രാവിലെ എണീറ്റയുടനേ കുറെ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഒരു ഗ്ലാസില്‍ കൂടുതല്‍ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേര്‍പ്പിക്കും. ഇതു ദഹനത്തെ പ്രതികൂലമായി ബാധിക്കും. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക ഇതു കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മാത്രം എന്തെങ്കിലും കഴിക്കുക.

2. ജ്യൂസുകള്‍

വെറും വയറ്റില്‍ ജ്യൂസ് കുടിക്കുന്നതു നല്ലതാണെന്ന പൊതുബോധം നമുക്കുണ്ട്. എന്നാല്‍ പഴച്ചാറുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ധിപ്പിക്കും. സിട്രസ് പഴങ്ങള്‍ അസിഡിറ്റിയുമുണ്ടാക്കും.

3. കാലിയായ വയറില്‍ അധ്വാനം

ഭക്ഷണമൊന്നും കഴിക്കാതെ വ്യായാമത്തിന് പോകരുത്. സ്‌ട്രെസ് ഹോര്‍മോണുകളെ വര്‍ധിപ്പിക്കാനിതു കാരണമാകും. വ്യായാമം വേണ്ട രീതിയില്‍ ഫലിക്കുകയുമില്ല.  

4. ബെഡ് കോഫിയെന്ന വില്ലന്‍

രാവിലെ എണീറ്റാലുടന്‍ കാപ്പി കുടിക്കുന്നത് ഏവരുടേയും പതിവാണ്.  വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കാപ്പിയിലുള്ള കഫീന്‍ വയറ്റില്‍ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കും. ഇത് അസിഡിറ്റിക്ക് കാരണമാകും.

 

5. പ്രഭാതഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലരുടേയും ശീലമാണ്. ഇതു ആരോഗ്യത്തെ വലിയ രീതിയില്‍ മോശമായി ബാധിക്കുന്ന ശീലമാണ്. പിന്നീട് ഉച്ചഭക്ഷണം അമിതമായി കഴിക്കാനിതു കാരണമാകും. പൊണ്ണത്തടി, അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്കിതു കാരണമാകും.  

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs