പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് (focused research) ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിഷ ജയന്‍.സി, മാതൃഭൂമി പീരിയോഡിക്കല്‍സ് സബ് എഡിറ്റര്‍ സൂരജ്. ടി എന്നിവര്‍ അര്‍ഹരായി. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങള്‍ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയന്‍ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും സൂരജ് രേഖപ്പെടുത്തും.
75,000/ രൂപ വീതമുള്ള സമഗ്ര ഗവേഷണ (Comprehensive)ഫെലോഷിപ്പ ഒന്‍പത് പേര്‍ക്കാണെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍ അനില്‍ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ.ആര്‍.അജയന്‍, മാതൃഭൂമി പീരിയോഡിക്കല്‍സ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, പ്രസാധകന്‍ മാസിക എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ. രശ്മി. ജി, മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീപ്തി.പി.ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ജേണലിസ്റ്റ് ഹണി.ആര്‍.കെ, ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റര്‍ ദില്‍ഷാദ് എ.എം., മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവര്‍ക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
പൊതു ഗവേഷണ (General Research) മേഖലയില്‍ അബ്ദുള്‍ നാസര്‍ എം.എ (റിപ്പോര്‍ട്ടര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) പ്രദീപ് എ (സബ് എഡിറ്റര്‍, ദേശാഭിമാനി, ഫസലു റഹ്മാന്‍ എ.എം. (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ഉമേഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റര്‍, 24), സഹദ് എ എ (റിപ്പോര്‍ട്ടര്‍, സാഹായ്‌ന കൈരളി), ഇജാസുല്‍ ഹക്ക് സി എച്ച് (സീനിയര്‍ വെബ് ജേണലിസ്റ്റ്, മീഡിയ വണ്‍), അനു എം (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ.എച്ച് (ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), പി.സജിത്ത് കുമാര്‍ (സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം), റിച്ചാര്‍ഡ് ജോസഫ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക), ബൈജു എം.പി (സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), അനിത എസ് (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം)എന്നിവര്‍ക്ക് 10,000/ രൂപ വീതം ഫെലോഷിപ്പ് നല്‍കും.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്ഷകന് നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment