മുറ്റത്തെ മുല്ല നിറയെ പൂക്കള്‍

സാധാരണ മണ്ണും മണലും ചേര്‍ത്ത മിശ്രിതമാണ് മുല്ല നടാന്‍ അനുയോജ്യം. നല്ല വണ്ണം മൂത്ത് വള്ളികളേക്കാള്‍ ഇടത്തരം മൂത്ത വള്ളികളാണ് നടാന്‍ അനുയോജ്യം.

By Harithakeralam
2025-09-23

മഴ മാറിയാല്‍ ഇനി നമുക്ക് ആഘോഷ കാലമാണ്. വിവാഹച്ചടങ്ങുകളും മറ്റുമിനി സ്ഥിരമായി ഉണ്ടാകും. മുല്ലപ്പൂവ് ഇല്ലാതെയൊരാഘോഷം മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. വിവാഹം പോലുള്ള മംഗളകര്‍മങ്ങള്‍ക്ക് മുല്ലപ്പൂവ് കൂടിയേ തീരൂ. മുല്ലപ്പൂവ് വില ആയിരമെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. പൂവിനോട് താത്പര്യമുണ്ടെങ്കിലും കൃഷി ചെയ്യാന്‍ പതിവു പോലെ നമുക്ക് മടിയാണ്. പൂന്തോട്ടത്തില്‍ വലിയ പരിചരണമൊന്നും കിട്ടാതെ വളരുന്ന മുല്ലയില്‍ നിന്നുള്ള പൂക്കള്‍ പറിച്ചെടുത്ത് മാല കെട്ടുന്നവരുമുണ്ട്. നമ്മുടെ പൂന്തോട്ടത്തിന് ഭംഗി പകരാനെങ്കിലും കുറച്ചു മുല്ലവള്ളികള്‍ വളര്‍ത്താം.

വള്ളി നടാം

സാധാരണ മണ്ണും മണലും ചേര്‍ത്ത മിശ്രിതമാണ് മുല്ല നടാന്‍ അനുയോജ്യം. നല്ല വണ്ണം മൂത്ത് വള്ളികളേക്കാള്‍ ഇടത്തരം മൂത്ത വള്ളികളാണ് നടാന്‍ അനുയോജ്യം. വേരു പിടിച്ചു ഇലകള്‍ വന്നു തുടങ്ങിയാല്‍ വളപ്രയോഗം തുടങ്ങാം. വള്ളി വീശിതുടങ്ങിയാല്‍ പന്തലിടുകയോ മതിലിലേക്കോ മറ്റോ പടര്‍ത്തുകയും ചെയ്യാം. പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന മുല്ലവള്ളികള്‍ മനോഹരമായ കാഴ്ചയാണ്.

വളപ്രയോഗം

പഴത്തൊലി, ചായച്ചണ്ടി, ഉരുളക്കിഴങ്ങ് തൊലി, മുട്ടത്തോട്, ഉള്ളിത്തൊലി തുടങ്ങി അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങള്‍ മതി വളമായി . ഇടയ്ക്ക് ചാണക ലായനി ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. വേരില്‍ നിന്നും കുറച്ച് വിട്ട് വളപ്രയോഗം നടത്തുന്നതാണ് ഉചിതം.

കീടങ്ങളും രോഗങ്ങളും  

മൊട്ടു തുരപ്പന്‍, തണ്ടു തുരപ്പന്‍ എന്നിവയാണ് പ്രധാന ശത്രുക്കള്‍. മുല്ലയുടെ മൊട്ടുകള്‍ വിടരാത്ത വരികയും മൊട്ടില്‍ ധ്വരങ്ങള്‍ രൂപപ്പെടുകയും ചെയുന്നതാണ് മൊട്ടു തുരപ്പന്റെ ആക്രമണമുള്ളതിന്റെ ലക്ഷണം.മൊട്ടുതുരപ്പന്റെ ഉപദ്രവം കാണുന്നപക്ഷം മാലത്തിയോണ്‍ 2 മി.ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം. ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നതാണ് തണ്ട് തുരപ്പന്റെ ലക്ഷണം.ആക്രമണ വിധേയമായ ഭാഗംങ്ങള്‍ ശേഖരിച്ചു നശിപ്പിക്കുണം. ആക്രമണം കണ്ടു തുടങ്ങിയാല്‍ ഉടന്‍  5 ശതമാനം വീര്യത്തില്‍ വേപ്പിന്‍ കുരു സത്ത് തളിക്കാവുന്നതാണ്. രൂക്ഷമാകുകയാണെങ്കില്‍ ക്വിനാല്‌ഫോസ് (എക്കാലക്‌സ്) 25 EC ,2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs