കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925ല്‍ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി. ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഐസിസിയുടെ മുന്‍പ്രസിഡന്റും നാഫാ ക്യാപിറ്റല്‍ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് എംഡിയുമായ അഭ്യുദയ് ജിന്‍ഡാലിന്റെയും നേതൃത്വത്തില്‍ ദേശീയ-അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സംഘടന കാഴ്ച്ചവെച്ചത്. നിലവില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലും 27ല്‍പ്പരം വിദേശരാജ്യങ്ങളിലും ഐസിസിയുടെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ദേശിയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പോലെ കേരളത്തിലും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുത്ത വ്യവസായ മേഖലകളില്‍ സെക്ടറല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഭരണപരമായ ഇടപെടലുകള്‍,പഠനബോധവത്കരണ പരിപാടികള്‍, നെറ്റ്വര്‍ക്കിങ്, വ്യാപാര സംഗമങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.
ഐസിസിയുടെ ദേശിയഅന്തര്‍ദേശിയ ശൃഖലയുടെ പിന്തുണ സംസ്ഥാനത്തെ ബിസിനസ് സമൂഹത്തിന് കൂടുതല്‍ ശക്തിപകരുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അഭ്യുദയ് ജിന്‍ഡാല്‍ പറഞ്ഞു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഇവിടുത്തെ ബിസിനസുകാര്‍ക്ക് അന്താരാഷ്ട്ര വ്യാപാര പ്രതിനിധി സംഘങ്ങളില്‍ പങ്കെടുക്കാനും അവരുമായി കൂടിക്കാഴ്ച്ച നടത്തുവാനും അവസരം ലഭിക്കും.കൂടാതെ, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകളില്‍ ഭാഗമാകുവാനും രാജ്യത്തെ വലിയ ബിസിനസ് കൂട്ടായ്മയുടെ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മറ്റു ചേംബര്‍ ഓഫ് കൊമേഴ്‌സുകളില്‍ നിന്ന് ഐസിസി സംഘടനയുടെ പങ്കാളിത്തം കൊണ്ടും ആഗോള സാന്നിധ്യം കൊണ്ടും വളരെ വ്യത്യസ്തമാണെന്ന് ഐസിസി കേരള കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍ വിനയ് ജെയിംസ് കൈനടി പറഞ്ഞു. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഐസിസിയുടെ പിന്തുണ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ലോകമെമ്പാടുമുള്ള ബിസിനസുകാരുമായി സഹകരണം ഉറപ്പാക്കുവാനും പുതിയ സാധ്യതകള്‍ കണ്ടെത്തുവാനും ഐസിസിയിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള ബിസിനസ് സമൂഹവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇതിലൂടെ കഴിയും' പുതിയ സംരംഭത്തെ സ്വാഗതം ചെയ്ത ബേബി മറൈന്‍ ഗ്രൂപ്പ് സിഇഒ ജേക്കബ് ബാബു പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment